ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് ഇരുചക്രവാഹനം കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മരക്കാക്കര എടക്കുന്നി ചൂണ്ടയിൽ വീട്ടിൽ സോഡ ബാബു എന്ന ബാബുരാജിനെയാണ് (42) ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. 40 കേസുകളിലെ പ്രതിയായ ഇയാൾ വാഹന പരിശോധനക്കിടയിൽ കരുവന്നൂരിൽ വച്ചാണ് പിടിയിലായത്. കഴിഞ്ഞ 26നാണ് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള കേരള മെറ്റൽസ് എന്ന ടൂ വീലർ വർക്ക്ഷോപ്പിന്റെ പരിസരത്ത് നിന്ന് പ്രതി ബൈക്ക് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. അനീഷ് കരീമിന്റെ […]
12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കൊരട്ടി: 12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം മാലിപ്പറമ്പ് പുത്തൻപുരയ്ക്കൽ നിഖിലിനെ (30) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും ചേർന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് പണം നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവശേഷം പലയിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് കാറുകളിലായി കടത്തിയ 25 കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കേസിൽ പുതുവൈപ്പ് പുന്നത്തറ പ്രേംകുമാര്‍ (34), വൈപ്പിന്‍ കാഞ്ഞിരത്തിങ്കല്‍ സാബിന്‍ (33), […]
വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ
ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ അപമര്യാദയായി പെരുമാറിയ പൊലീസ് ഡ്രൈവർ അറസ്റ്റിൽ. പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ് മോനെയാണ് (38) സി.ഐ. അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച തൃശ്ശൂരിൽ നിന്നു ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രണത്ത് വെച്ചായിരുന്നു പതിനേഴുകാരിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടർന്ന് സഹയാത്രികർ തടഞ്ഞു വെക്കുകയും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് പോലീസിലെ ഡ്രൈവറാണെന്ന് […]
ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഇതിനുശേഷം സ്ത്രീയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ പി. ഹരീഷ് കുമാർ, […]
യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയ സംഘത്തിൽ ഒരാൾകൂടി പിടിയിൽ
ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസാണ് (32) പിടിയിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 19നാണ് കേസിനാസ്പദ സംഭവമുണ്ടായത്. കുഴൽപ്പണം കടത്തുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താനാണ് മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിപ്പുഴ പാലത്തിൽ മറ്റുവാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കിയാണ് കാർ തട്ടിയെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിന് 5o വര്‍ഷം കഠിന തടവ്
തൃശ്ശൂർ: തൃശ്ശൂരിൽ പോക്സോ കേസിൽ യുവാവിനെ 50 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും പ്രതി ഒടുക്കണം. കുന്നംകുളം പോർക്കളം സ്വദേശി സായൂജിനെ ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ഇരയായ […]