കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ

കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ

പുത്തൻചിറ : പുത്തൻചിറ കരിങ്ങോൾച്ചിറയിൽ സമൂഹവിരുദ്ധർ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പശുവിനെ മറവുചെയ്തു. ആഴ്ചകൾക്ക് മുമ്പ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ചത്ത പശുവിനെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മറവുചെയ്തിരുന്നു. സമൂഹവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്. ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. … Read more

പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; ചെറുതുരുത്തിയിൽ യുവാവി​ന്റെ കൈപ്പത്തി അറ്റു

പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു;  ചെറുതുരുത്തിയിൽ യുവാവി​ന്റെ കൈപ്പത്തി അറ്റു

ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവി​ന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ​ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതു​ൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ​ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച

ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തസംഘത്തിന്റെ 66-ാമത് ദേശവിളക്ക് ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനായിരം പേർക്ക് അന്നദാനമുണ്ടാകും. രാവിലെ വിളക്കുപന്തലിൽ പ്രതിഷ്ഠാകർമം പട്ടിശ്ശേരി ഗോവിന്ദൻ നായർ സ്മാരക വിളക്കുസംഘം ഗുരുസ്വാമി ഗോവിന്ദൻകുട്ടി നിർവഹിക്കും. തുടർന്ന് പുഷ്പാഭിഷേകം, ഗുരുവായൂർ മുരളിയുടെ നാഗസ്വരക്കച്ചേരി, തൃശ്ശൂർ ശ്രീഹരി ഭജൻസംഘത്തിന്റെ ഭക്തിമലർ എന്നിവയുണ്ടാകും. ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വൈകീട്ട് പാലക്കൊമ്പ് എഴുന്നള്ളിക്കും. പരയ്ക്കാട് തങ്കപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 200 വനിതകൾ പങ്കെടുക്കുന്ന താലം, ഉടുക്കുപാട്ട് തുടങ്ങിയവ അകമ്പടിയാകും. രാത്രി ഭജനയ്ക്കുശേഷം പാൽക്കുടം … Read more

ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു

ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു

ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം ചെയ്തു. ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ച ധീര സൈനികരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദിവസമാണ് പതാക ദിനമെന്ന് മേയർ പറഞ്ഞു. പരിപാടിയില്‍ ജില്ല കലക്ടര്‍ ഹരിത വി കുമാർ അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സാറാമ്മ റോബ്സൺ, കെ എസ് ഇ എൽ … Read more