കലാഭവൻ മണി സ്മാരകം; കൂട്ടിച്ചേർക്കേണ്ട ഭൂമിയുടെ അളവ് നൽകണമെന്ന് സാംസ്കാരിക വകുപ്പ്

കലാഭവൻ മണി സ്മാരകം; കൂട്ടിച്ചേർക്കേണ്ട ഭൂമിയുടെ അളവ് നൽകണമെന്ന് സാംസ്കാരിക വകുപ്പ്

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം നി​ർ​മി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് അ​നു​വ​ദി​ച്ച ഭൂ​മി​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ന​ഗ​ര​സ​ഭ വി​ട്ടു​കൊ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ള​വും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​കാ​ൻ സാം​സ്കാ​രി​ക വ​കു​പ്പ് ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മാ​ര​ക​വും ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ഉ​പ​കേ​ന്ദ്ര​വും സൗ​ക​ര്യ​ത്തോ​ടെ നി​ർ​മി​ക്കാ​ൻ നേ​ര​ത്തെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​ന് പു​റ​മേ കൂ​ടു​ത​ൽ സ്ഥ​ലം വേ​ണ​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സാം​സ്കാ​രി​ക മ​ന്ത്രി ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പ​ഴ​യ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്ന സ്ഥ​ലം … Read more

കൊക്കാലയിൽനിന്ന് പൂത്തോളിലേക്കുള്ള റെയിൽവേ നടപ്പാലം തുറന്നു

കൊക്കാലയിൽനിന്ന് പൂത്തോളിലേക്കുള്ള റെയിൽവേ നടപ്പാലം തുറന്നു

തൃശ്ശൂർ : കൊക്കാലയിൽനിന്ന് പൂത്തോളിലേക്കുള്ള റെയിൽവേ നടപ്പാലം തുറന്നു. കോവിഡ്കാലത്ത് അടച്ചിട്ട നടപ്പാലം തുറന്നിരുന്നില്ല. ഒരു റെയിൽവേ ട്രാക്ക് മാത്രമുണ്ടായിരുന്ന കാലത്ത് പണിത നടപ്പാലത്തിന്റെ നീളം റെയിൽവേ ട്രാക്കുകളുടെ എണ്ണത്തോടൊപ്പം വർധിച്ചു. ഇരുവശങ്ങളിലുമുള്ളവർക്ക് കിലോമീറ്ററുകൾ ചുറ്റിവളയാതെ പോകാനാകുമായിരുന്ന പാലം തുറക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. കോവിഡ്കാലത്ത് സുരക്ഷാകാരണം പറഞ്ഞാണ് പാലം അടച്ചത്. ഇടയ്ക്ക്‌ ഒരുതവണ തുറന്നെങ്കിലും വീണ്ടും അടച്ചു.

എൻജിന്‍ തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു

എൻജിന്‍ തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു

തൃശൂർ: എൻജിന്‍ തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് തൃശൂരിൽ രണ്ട് മണിക്കൂർ പിടിച്ചിട്ടു.രാവിലെ 6.15ന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് എൻജിൻ തകരാറായത്. ഏറെ ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. പിന്നീട് മറ്റൊരു എൻജിൻ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവിസ് പുനരാരംഭിച്ചത്.

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

മാ​ള: ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മാ​ള പ​ള്ളി​പ്പു​റം താ​ണി​കാ​ട് ചെ​ന്തു​രു​ത്തി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് (58) എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. മാ​ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ‘ഓ​പ​റേ​ഷ​ൻ സ്റ്റു​ഡ​ന്‍റി’​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പി.​വി. ബെ​ന്നി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ഒ.​ബി. ശോ​ബി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​​ങ്കെ​ടു​ത്തു.

എങ്കക്കാട് വാടക വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എങ്കക്കാട് വാടക വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എങ്കക്കാട് നമ്പീശൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന എറണാകുളം എടുക്കുന്ന് കോമ്പാറ വീട്ടിൽ വേലായുധൻ മകൻ 44 വയസ്സുള്ള ബിജുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പോസ്റ്റ് മോർട്ടത്തി നായി മൃതദ്ദേഹം മുളങ്കന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി