പകൽ ആക്രി വിൽപന, ഭിക്ഷാടനം; പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ കവർന്ന യുവതിയും യുവാവും അറസ്റ്റിൽ

പകൽ ആക്രി വിൽപന, ഭിക്ഷാടനം; പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ കവർന്ന യുവതിയും യുവാവും അറസ്റ്റിൽ

ആമ്പല്ലൂര്‍ (തൃശൂർ): മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (19) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പകൽ ആക്രി കച്ചവടവും വീടുകളിലെത്തി സഹായഭ്യര്‍ഥനയും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ … Read more

തൃക്കാർത്തിക ആഘോഷം ഇന്ന്

തൃക്കാർത്തിക ആഘോഷം ഇന്ന്

വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ വൈകീട്ട് ആറിന് കാർത്തികദീപം തെളിയിക്കും. ദീപം തെളിയിച്ചതിനുശേഷം സോപാനസംഗീതം, കേളിപറ്റ് എന്നിവ നടക്കും. ആറ്റൂർ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് പ്രസാദ ഊട്ടും, വൈകുന്നേരം ദീപക്കാഴ്ച, തിരുവാതിരക്കളി എന്നിവയാണ് പരിപാടി. വേലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വൈകീട്ട് തൃക്കാർത്തിക ദീപംതെളിയിക്കൽ നടക്കും. പനങ്ങാട്ടുകര കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് മേളത്തോടെ കാഴ്ചശ്ശീവേലി, സന്ധ്യയ്ക്ക് ദീപം തെളിയിക്കൽ എന്നിവയാണ് പരിപാടി. എങ്കക്കാട് കൊടലാണിക്കാവ് കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലും വരവൂർ പാലയ്ക്കൽ കാർത്ത്യായനി ക്ഷേത്രത്തിലും … Read more

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേരള സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് ഫൌണ്ടേഷൻ പ്രൊജക്റ്റിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് മാനേജരുടെയും മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസറുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒൻപതിന് അഞ്ചു മണിക്ക് മുൻപായി lifekerala13@gmail.com – ലേക്ക് മെയിൽ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9495766330, 0471-2221711

യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍

യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍

കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റത്തൂര്‍കുന്ന് കുറുവത്ത് വീട്ടില്‍ ജനകന്‍ എന്ന റെനീഷിനെയാണ്(24) മൂന്നംഗസംഘം തലക്ക് അതിമാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപം കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ … Read more

കൊടകര കാരിക്കടവില്‍ കാട്ടാനകൾ വിഹരിക്കുന്നു

കൊടകര കാരിക്കടവില്‍ കാട്ടാനകൾ വിഹരിക്കുന്നു

കൊടകര: ചൊക്കന കാരിക്കടവ് പ്രദേശങ്ങളിലെ കാട്ടാന ശല്യം ഒഴിയുന്നില്ല. ഇരുപതോളം കാട്ടാനകളാണ് മേഖലയില്‍ രാപകല്‍ ഭേദമില്ലാതെ വിഹരിക്കുന്നത്. ചൊക്കനയില്‍നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് തമ്പടിച്ചിരിക്കുന്നത്. കുട്ടിയാനയെയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കുട്ടിയാനകളുള്ളതിനാല്‍ ആളുകളെ കാണുമ്പോള്‍ ആനകള്‍ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നു. കാരിക്കടവ് റോഡില്‍ പഴയ ട്രാംവേക്കു സമീപമാണ് പതിവായി ആനകളെ കാണുന്നത്. … Read more