ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച

ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച
ദേശക്കൂട്ടായ്മയിൽ മമ്മിയൂർ അയ്യപ്പൻവിളക്ക് ശനിയാഴ്ച

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പ ഭക്തസംഘത്തിന്റെ 66-ാമത് ദേശവിളക്ക് ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പതിനായിരം പേർക്ക് അന്നദാനമുണ്ടാകും.

രാവിലെ വിളക്കുപന്തലിൽ പ്രതിഷ്ഠാകർമം പട്ടിശ്ശേരി ഗോവിന്ദൻ നായർ സ്മാരക വിളക്കുസംഘം ഗുരുസ്വാമി ഗോവിന്ദൻകുട്ടി നിർവഹിക്കും. തുടർന്ന് പുഷ്പാഭിഷേകം, ഗുരുവായൂർ മുരളിയുടെ നാഗസ്വരക്കച്ചേരി, തൃശ്ശൂർ ശ്രീഹരി ഭജൻസംഘത്തിന്റെ ഭക്തിമലർ എന്നിവയുണ്ടാകും.

ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വൈകീട്ട് പാലക്കൊമ്പ് എഴുന്നള്ളിക്കും. പരയ്ക്കാട് തങ്കപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 200 വനിതകൾ പങ്കെടുക്കുന്ന താലം, ഉടുക്കുപാട്ട് തുടങ്ങിയവ അകമ്പടിയാകും. രാത്രി ഭജനയ്ക്കുശേഷം പാൽക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരിയുഴിച്ചിൽ എന്നിവയുമുണ്ടാകും.

Leave a Reply

error: Content is protected !!