തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. മറിഞ്ഞ വഞ്ചിയിൽ നിന്ന് നീന്തിക്കയറിയ പൊട്ടിമട സ്വദേശി ശിവപ്രസാദാണ് മറ്റ് മൂന്ന് പേരെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസും ഫയർഫോഴ്സും തിങ്കളാഴ്ച ഏറെ വൈകിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. എന്നാൽ ശ്രമം വിജയിച്ചില്ല. പിന്നീട് ചൊവ്വാഴ്ച […]
വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം
ചാലക്കുടി: വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ട സുന്ദരിക്കവലയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇവിടത്തെ അപകടാവസ്ഥ പരിഹരിക്കാൻ ദേശീയപാതയിൽ ആശ്രമം കവലയിൽ വച്ച് പടിഞ്ഞാറ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആലോചന നടത്തുന്നതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധമുയർത്തുന്നത്. ആശ്രമം കവലയിൽനിന്ന് നേരെ കിഴക്കുഭാഗത്തെ അനുബന്ധ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ സുന്ദരിക്കവലയിലെത്തിയാൽ അനുബന്ധ റോഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ അതുവരെയുള്ള ഈ അനുബന്ധ റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാനുള്ള വീതിയേയുള്ളു. എന്നാൽ ആശ്രമം […]
നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.
സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു
ചാലക്കുടി: വെട്ടുകടവ് പാലത്തിലെ വിള്ളൽ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു. പ്രശ്നത്തിന് പൊതുമരാമത്ത് അധികൃതർ ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പാലത്തിന് കുറുകെ രണ്ട് സ്പാനുകൾക്കിടയിലെ വാർക്കയുടെ അകലമാണ് വിള്ളലിന് കാരണം. രണ്ട് വാർക്കകൾ യോജിക്കുന്നിടത്ത് ചെറിയ വരപോലെ വിള്ളൽ മുമ്പ് ഉണ്ടായിരുന്നതാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശക്തമായ മഴയിൽ ഇത് വലുതാവുകയായിരുന്നു. ഏകദേശം മൂന്ന് ഇഞ്ച് വരെ വിള്ളലിന് അകലം വന്നതോടെ യാത്രക്കാർ ആശങ്കയിലാണ്. കാൽനടക്കാർ അവരുടെ കാലുകൾ ഇതിൽ കുടുങ്ങുമോയെന്ന പേടിയിലാണ് നടക്കുന്നത്. […]
ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ
ചാലക്കുടി: ഇറിഗേഷൻ കനാൽ കാടുമൂടുമ്പോഴും കനാൽ തിണ്ടിൽ പൂകൃഷി നടത്തി വീട്ടമ്മമാർ. കൂടപ്പുഴ കല ക്ലബിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന കനാൽ തിണ്ടിലാണ് ഇവർ ഓണത്തിന് പൂക്കൾ ശേഖരിക്കാൻ കൃഷി ആരംഭിച്ചത്. നേരത്തെ വാഴയും കപ്പയും കൃഷി ചെയ്ത സ്ഥലത്താണ് ഇത്തവണ പരീക്ഷണാർഥം പൂകൃഷി ആരംഭിച്ചത്. കനാലിൽ നാളുകളായി വെള്ളമൊന്നുമില്ല. ബന്ധപ്പെട്ട വകുപ്പ് ശുചീകരണം നടത്താത്തതിനാൽ ആകെ കാട് പടർന്നുകിടക്കുകയാണ്. എന്നാൽ, കനാൽ തിണ്ടിനെ കാടുകയറാൻ അനുവദിക്കാതെ നോക്കുകയാണ് ഇവർ കൃഷിയിലൂടെ. ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നട്ടത്. മഴ […]
പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ
പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം മുതലെടുക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ 12ന് ചേരുന്ന കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബി.ജെ.പി സ്ഥാനാർഥിയെ തീരുമാനിക്കുക. അന്ന് വൈകീട്ട് എൻ.ഡി.എ യോഗവുമുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യും -സുരേന്ദ്രൻ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് […]