തൃശൂര്‍: തെങ്ങുകയറുന്നതിനിടെ യുവാവ് കൈവിട്ട് തലകീഴായി മറിഞ്ഞു. തൃശൂര്‍ അഞ്ചേരി സ്വദേശി ആനന്ദിനെ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ താഴെയിറക്കി. ഇന്ന് രാവിലെയാണ് സംഭവം. മെഷീന് ഉപയോഗിച്ച് തെങ്ങുകയറുന്നതിനിടെ അബദ്ധത്തില്‍ കൈവിട്ടുപോകുകയായിരുന്നു. തലകീഴായി കുറച്ചുനേരം തൂങ്ങി നിന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി താഴെ ഇറക്കുകയായിരുന്നു. 42 അടി ഉയരമുള്ള തെങ്ങിന് മുകളിലാണ് ഇയാള്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യുവാവിനെ താഴെയിറക്കുകയായിരുന്നു. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നൽകി […]
പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കന് 30 വർഷം തടവും പിഴയും
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. മങ്ങാട് അത്രപ്പുള്ളി വീട്ടിൽ രവീന്ദ്രനെയാണ് (രവി – 51) കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയിൽ എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. […]
കാപ്പ ചുമത്തി നാടുകടത്തി ; ചാലക്കുടി-പൊലീസ് സ്റ്റേഷൻ
ചാലക്കുടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്‍ക്കുന്ന് സ്വദേശി കളത്തില്‍ വീട്ടില്‍ നിഷാദിനെ (37) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമകേസുകളിലും സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളിലും ഏര്പ്പെട്ടിരുന്നതിനെ തുടര്‍ന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അമൃത് സ്റ്റേഷൻ: ഡിവിഷനൽ മാനേജർ ജനപ്രതിനിധികളുമായി ചർച്ച നടത്തി
ചാലക്കുടി: അമൃത് സ്റ്റേഷനായി തെരഞ്ഞെടുത്ത ചാലക്കുടിയുടെ പുനർവികസനം സംബന്ധിച്ച് ചർച്ച നടന്നു. പദ്ധതി പ്രകാരം വികസന പ്രവർത്തനം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകളിൽ ഒന്നായി ചാലക്കുടി റയിൽവേ സ്റ്റേഷനെയും തെരഞ്ഞെടുത്തിരുന്നു. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തെരഞ്ഞെടുത്തത്. ഇവയുടെ നിർമാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ചാലക്കുടി റയിൽവേ സ്റ്റേഷന്റെ ആവശ്യമായ പുനർവികസന പ്രവർത്തനങ്ങളെ കുറിച്ച് തിരുവനന്തപുരം ഡിവിഷനൽ റയിൽവേ മാനേജർ എസ്.എം. ശർമയുടെ നേതൃത്വത്തിൽ റയിൽവേ […]
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കുന്നംകുളം: കാട്ടകാമ്പാൽ ചിറക്കൽ സെന്ററിലും താലൂക്ക് ആശുപത്രിയിലുമായി ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പഴഞ്ഞി ചിറക്കൽ പൊന്നരാശേരി വീട്ടിൽ നിതിനെയാണ് (പക്രു -32) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ആനപ്പറമ്പ് വടക്കേതലക്കല്‍ വീട്ടില്‍ ലെനിന് (32), കാഞ്ഞിരത്തിങ്കൽ മാട്ടത്തില്‍ വീട്ടില്‍ ബിജു (ഉണ്ണിയപ്പൻ -49) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഈ കേസിൽ […]
ഇന്ന് ശ്രീകൃഷ്ണ ജയന്തി
ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും