തൃശൂർ: പ്രശസ്ത കൂത്ത്-കൂടിയാട്ട കുലപതിയും യുനെസ്കോ അംഗീകരിച്ച കൂടിയാട്ട ഗുരുവുമായ ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തിൽ പി.കെ.ജി നമ്പ്യാർ (പി.കെ. ഗോവിന്ദൻ നമ്പ്യാർ -93) അന്തരിച്ചു. തൃശൂർ പെരിങ്ങാവിൽ മകൾ ജ്യോതിശ്രീയുടെ വീടായ ‘സൗപർണിക’യിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒറ്റപ്പാലം ലക്കിടി തറവാട്ട് വീട്ടുവളപ്പിൽ. പാഠകം, ചാക്യാർകൂത്ത്, കൂടിയാട്ടം എന്നിങ്ങനെ വേഷപ്പകർച്ചകൾ ഏറെയാണ് പി.കെ.ജി എന്ന പി.കെ. ഗോവിന്ദൻ നമ്പ്യാരുടേത്. മാണി മാധവചാക്യാരുടെയും ലക്കിടി കിള്ളിക്കുറുശ്ശി മംഗലം പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മയുടെയും […]
നാലുവര്‍ഷം മുമ്പ് പുഴയിൽ യുവാവിന്റെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ
കുന്നംകുളം: കേച്ചേരി ആയമുക്കിലെ പുഴയിൽ നാല് വര്‍ഷം മുമ്പ് യുവാവ് മുങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വരന്തരപ്പിള്ളി വേലൂപ്പാടം ചുള്ളിപ്പറമ്പില്‍ സലീഷിനെ (42) കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് കരിപ്പോട്ടില്‍ ഗോപിനാഥന് നായരുടെ മകന് രജീഷാണ് (36) പുഴയിൽ മുങ്ങിമരിച്ചത്. 2019 നവംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ വെള്ളത്തിൽ മുങ്ങിമരിച്ചെന്നായിരുന്നു ആദ്യത്തെ കേസ്. എന്നാൽ, സംഭവശേഷം രജീഷിന്റെ ബന്ധുക്കളുടെ പരാതിയിൽ സലീഷിനെ പലതവണ […]
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദനം: എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ നടപടി
കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ മർദിച്ചെന്ന പരാതിയിൽ ക്രൈം എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ക്രൈം എസ്.ഐ നുഹ്മാൻ, സീനിയർ സി.പി.ഒ ശശിധരന്, സി.പി.ഒമാരായ സന്ദീപ്, സജീവന്, സുഹൈർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വിവിധ സ്റ്റേഷനുകളിലേക്ക് ഇവരെ സ്ഥലം മാറ്റി. സുഹൈറിനെ എ.ആർ ക്യാമ്പിലേക്ക് തിരിച്ചയച്ചു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27) മര്‍ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ അഞ്ചിനാണ് സംഭവം. കാണിപയ്യൂരിൽ പൊതുസ്ഥലത്ത് […]
എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറുന്നു
ഗുരുവായൂർ : എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറെ. എരണ്ടം പോകാൻ ആനയ്ക്ക് രണ്ടുതവണ കുത്തിവെപ്പ് നൽകിയെന്നാണ് പറയുന്നത്. അതോടെ വേദനകൊണ്ട് പുളഞ്ഞ ആന, കെട്ടുതറിയിൽ കൊമ്പുകുത്തി വീഴുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. എരണ്ടക്കെട്ടുള്ള ചില ആനകൾക്ക് നേരത്തെ കുത്തിവെപ്പ് നൽകാനൊരുങ്ങിയപ്പോൾ പാപ്പാന്മാർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ആനകളെ ചികിത്സിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ഓരോ ആഴ്‌ചയിലും പരിചയസമ്പന്നരായ ഡോക്ടർമാരെത്തി ആനകളെ പരിശോധിക്കണമെന്ന് ആനക്കാരും ആവശ്യപ്പെടുന്നുണ്ട് ഗുരുവായൂർ ദേവസ്വത്തിന് പ്രമുഖരായ […]
തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു
തൃശൂർ കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. ടെറസില്‍ കയറി നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോൾ കാല്‍ വഴുതി വീണാണ് മരണം സംഭവിച്ചത്. ഉടൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിഥി തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു ; പ്രതി അറസ്റ്റിൽ
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് […]