ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതുൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു
ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം ചെയ്തു. ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ച ധീര സൈനികരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദിവസമാണ് പതാക ദിനമെന്ന് മേയർ പറഞ്ഞു. പരിപാടിയില്‍ ജില്ല കലക്ടര്‍ ഹരിത വി കുമാർ അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ സാറാമ്മ റോബ്സൺ, കെ എസ് ഇ എൽ […]
കൊടകര കാരിക്കടവില്‍ കാട്ടാനകൾ വിഹരിക്കുന്നു
കൊടകര: ചൊക്കന കാരിക്കടവ് പ്രദേശങ്ങളിലെ കാട്ടാന ശല്യം ഒഴിയുന്നില്ല. ഇരുപതോളം കാട്ടാനകളാണ് മേഖലയില്‍ രാപകല്‍ ഭേദമില്ലാതെ വിഹരിക്കുന്നത്. ചൊക്കനയില്‍നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് തമ്പടിച്ചിരിക്കുന്നത്. കുട്ടിയാനയെയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കുട്ടിയാനകളുള്ളതിനാല്‍ ആളുകളെ കാണുമ്പോള്‍ ആനകള്‍ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നു. കാരിക്കടവ് റോഡില്‍ പഴയ ട്രാംവേക്കു സമീപമാണ് പതിവായി ആനകളെ കാണുന്നത്. […]
ഷാള്‍ ചക്രത്തില്‍ കുരുങ്ങി, ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു
ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂര്‍ ക്രിമിറ്റോറിയത്ില്‍. […]
വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം
വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് CK രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംഘം മെമ്പർ മാർക്കുള്ള ചികിത്സാ ധനസഹായ വിതരണം , SSLC പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ ആദരിക്കൽ , സംഘം മെമ്പർമാർക്കുള്ള മൊമെ ൻ്റോ വിതരണം എന്നിവ […]
തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്: ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ
തൃശൂർ-അയ്യന്തോൾ റൂട്ടിലെ അമിത ബസ് യാത്രാ നിരക്ക്: വിചിത്ര മറുപടിയുമായി ആർ.ടി.ഒ തൃശൂർ: ടൗണിൽനിന്ന് കലക്ടറേറ്റ് നിൽക്കുന്ന അയ്യന്തോളിലേക്ക് ബസുകൾ അമിത യാത്രനിരക്ക് ഈടാക്കുന്നതിനെതിരായ പരാതിയിൽ വിചിത്ര മറുപടിയുമായി ആർ.ടി.ഒ. നിരക്ക് 62 ശതമാനം വർധിപ്പിച്ചതിനെതിരെ നൽകിയ പരാതിയിലാണ്, ബസുടമകൾ സമ്മതിച്ചാൽ നിരക്ക് കുറക്കാമെന്ന് ആർ.ടി.ഒ അറിയിച്ചത് എന്ന് മാധ്യമം റിപ്പോർ്ട് ചെയ്യുന്നു.. നിരക്ക് കൂട്ടുന്നതിന് മുമ്പ് ടൗണിൽനിന്ന് കലക്ടറേറ്റിലേക്ക് എട്ടുരൂപ ഉണ്ടായിരുന്നത് മേയ് ഒന്നിന് വർധിപ്പിച്ചപ്പോൾ 13 രൂപയായി. മിനിമം നിരക്കായ എട്ടുരൂപ 10 ആയി […]