വടക്കാഞ്ചേരി : നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി വടക്കാഞ്ചേരി, എങ്കക്കാട് പ്രദേശങ്ങളിലെ ചുമരുകളിൽ കലാകാരന്മാർ ഗ്രാഫിറ്റികൾ തീർക്കുന്നു. ബിനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ പ്രകാശൻ മങ്ങാട്ട്, ദാസ് വടക്കാഞ്ചേരി, എം.എസ്. സുധീഷ്, വിനോദ് കൊച്ചുട്ടി, ഷാഹുൽ ഹമീദ്, സിജു, രമേശ് കിഴുവേലി തുടങ്ങിയ കലാകാരന്മാരാണ് ഗ്രാഫിറ്റികൾ വരയ്ക്കുന്നത്. അക്രിലിക് ചായങ്ങളിൽ തീർക്കുന്ന ചിത്രങ്ങൾ വർഷങ്ങളോളംനിലനിൽക്കും. വാഴാനി റോഡിലുള്ള ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റെ 600 ചതുരശ്രയടി വിസ്താരമുള്ള മതിലിൽ തീർത്ത ഗ്രാഫിറ്റിയാണ് ഏറ്റവും വലുപ്പമേറിയത്. ഒട്ടേറെ ആളുകൾ ഈ സൃഷ്ടി കാണാനും അതിനെക്കുറിച്ചറിയാനും […]
കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.രാമനാഥപുരം മുടുക്കുളത്തൂർ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെ (39) ആണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് സംഭവം. കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് വന്നപ്പോൾ തൃശൂരിൽ നിർത്തിയിട്ടിരുന്നു. മൊബൈൽ ഫോണും പഴ്സും ബാഗിനുള്ളിൽ വെച്ച് ടോയ്‍ലറ്റിൽ പോകാനിറങ്ങിയ യുവതിയുടെ ബാഗ് മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. രണ്ട് മൊബൈൽ ഫോൺ, 1000 രൂപ, എ.ടി.എം കാർഡുകൾ തുടങ്ങിയവ […]
കലാഭവൻ മണി സ്മാരകം; കൂട്ടിച്ചേർക്കേണ്ട ഭൂമിയുടെ അളവ് നൽകണമെന്ന് സാംസ്കാരിക വകുപ്പ്
ചാലക്കുടി: ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകം നിർമിക്കാൻ റവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയോട് കൂട്ടിച്ചേർക്കാൻ നഗരസഭ വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ അളവും മറ്റ് വിശദാംശങ്ങളും നൽകാൻ സാംസ്കാരിക വകുപ്പ് കലക്ടറോട് ആവശ്യപ്പെട്ടു. കലാഭവൻ മണിയുടെ സ്മാരകവും ഫോക് ലോർ അക്കാദമി ഉപകേന്ദ്രവും സൗകര്യത്തോടെ നിർമിക്കാൻ നേരത്തെ ദേശീയപാതയോരത്ത് അനുവദിച്ച സ്ഥലത്തിന് പുറമേ കൂടുതൽ സ്ഥലം വേണമെന്ന് മാസങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിച്ച സാംസ്കാരിക മന്ത്രി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നഗരസഭ കൗൺസിൽ പഴയ ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന സ്ഥലം […]
എൻജിന്‍ തകരാർ: നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ പിടിച്ചിട്ടു
തൃശൂർ: എൻജിന്‍ തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ് തൃശൂരിൽ രണ്ട് മണിക്കൂർ പിടിച്ചിട്ടു.രാവിലെ 6.15ന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് എൻജിൻ തകരാറായത്. ഏറെ ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. പിന്നീട് മറ്റൊരു എൻജിൻ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവിസ് പുനരാരംഭിച്ചത്.
കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ
പുത്തൻചിറ : പുത്തൻചിറ കരിങ്ങോൾച്ചിറയിൽ സമൂഹവിരുദ്ധർ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പശുവിനെ മറവുചെയ്തു. ആഴ്ചകൾക്ക് മുമ്പ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ചത്ത പശുവിനെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മറവുചെയ്തിരുന്നു. സമൂഹവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്
ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്. ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. […]