കന്യാകുമാരി; ഒരു കുടുംബത്തിലെ മൂന്നുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റൂരിലാണ് സംഭവം. ആറ്റൂർ സ്വദേശികളായ അശ്വിൻ, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് കറണ്ട് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കറണ്ട് വരാതായതോടെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവ്വീസ് വയറിൽ തട്ടി ശരിയാക്കുന്നതിനിടെയാണ് മൂവരും ഷോക്കേറ്റ് മരിച്ചത്. കറണ്ട് പോയതിനെ തുടർന്ന് അശ്വിനാണ് ഇരുമ്പ് തോട്ടിയുമായി ആദ്യം വൈദ്യുത പോസിറ്റിൽ നിന്നുള്ള സർവ്വീസ് വയറിൽ തട്ടിനോക്കിയത്. ഈ സമയം അശ്വിനൊപ്പം […]
പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം; മധ്യവയസ്കന് 30 വർഷം തടവും പിഴയും
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. മങ്ങാട് അത്രപ്പുള്ളി വീട്ടിൽ രവീന്ദ്രനെയാണ് (രവി – 51) കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയിൽ എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. […]
കാപ്പ ചുമത്തി നാടുകടത്തി ; ചാലക്കുടി-പൊലീസ് സ്റ്റേഷൻ
ചാലക്കുടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്‍ക്കുന്ന് സ്വദേശി കളത്തില്‍ വീട്ടില്‍ നിഷാദിനെ (37) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമകേസുകളിലും സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളിലും ഏര്പ്പെട്ടിരുന്നതിനെ തുടര്‍ന്ന് റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
14കാരന് പീഡനം; പ്രതിക്ക് 21 വർഷം കഠിന തടവ്
ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ എന്ന നായർ ശിവനെയാണ് (53) ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.ആർ. രവിചന്ദർ ശിക്ഷിച്ചത്. 2021 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.കെ. ഷിജു ആണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി […]
ബൈക്കിലെത്തി സ്ത്രീകളെ അടിച്ചു വീഴ്ത്തി മാല കവർച്ച
ഇരിങ്ങാലക്കുട: ബൈക്കിലെത്തി സത്രീയെ അടിച്ചു വീഴ്ത്തി മാല കവർന്ന പ്രതി പിടിയിൽ. പുല്ലൂർ പുളിഞ്ചോടിന് സമീപം ആനുരുളി സ്വദേശിനി രമണിയെ (59) ആക്രമിച്ച് രണ്ടര പവൻ തൂക്കം വരുന്ന മാല കവർന്ന സംഭവത്തിലെ പ്രതി വെള്ളിക്കുളങ്ങര കുണ്ടുകുഴിപാടം പണ്ടാരപറമ്പിൽ അമലാണ് (25) ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത് . വ്യാഴാഴ്ചയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് അയൽക്കാരിയോടൊപ്പം നടന്നു പോവുമ്പോഴാണ് രമണിയെ അടിച്ച് വീഴ്ത്തിയത്. ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ സി.ഐ. അനീഷ് കരീം, എസ്.ഐ. ഷാജൻ എന്നിവരുടെ […]
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കുന്നംകുളം: കാട്ടകാമ്പാൽ ചിറക്കൽ സെന്ററിലും താലൂക്ക് ആശുപത്രിയിലുമായി ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പഴഞ്ഞി ചിറക്കൽ പൊന്നരാശേരി വീട്ടിൽ നിതിനെയാണ് (പക്രു -32) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ആനപ്പറമ്പ് വടക്കേതലക്കല്‍ വീട്ടില്‍ ലെനിന് (32), കാഞ്ഞിരത്തിങ്കൽ മാട്ടത്തില്‍ വീട്ടില്‍ ബിജു (ഉണ്ണിയപ്പൻ -49) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഈ കേസിൽ […]