കയ്പമംഗലം: മൂന്നുപീടികയില്‍ യുവാവിനെ കൂട്ടംകൂടി മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ ആദിത്യന് (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയില്‍ അതുല്‍കൃഷ്ണ (23) എന്നിവരെയും കൗമാരക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശി അശ്വിനെ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് നടുറോഡില്‍ ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. ഏതാനും ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാൾ വാങ്ങിയിരുന്നു. അത് തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള […]
മൊബൈൽ ടവർ സ്ഥാപിക്കാൻ എത്തിയവരെ ആക്രമിച്ച പിതാവും മകനും അറസ്റ്റിൽ
വിയ്യൂർ: മാറ്റാംപുറത്ത് മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനെത്തിയവരെ പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. പണി തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത മാറ്റാംപുറം മാളിയേക്കൽ ജിനോ (26) പിതാവ് ഫിലിപ്പ് (58) എന്നിവരെയാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. മറ്റൊരു പ്രതി ഫിജോ ഒളിവിലാണ്. മൊബൈൽ ടവർ സ്ഥാപിക്കാനെത്തിയ കമ്പനി അധികൃതരോടും ജോലിക്കാരോടും ഇവർ പണം ആവശ്യപ്പെടുകയും, വഴങ്ങാതെ വന്നപ്പോൾ നിർമാണം തടസ്സപ്പെടുത്തുകയും, ഇതര സംസ്ഥാന തൊഴിലാളികൾ […]
വധശ്രമം: ഒല്ലൂരിൽ രണ്ടുപേർ അറസ്റ്റിൽ
ഒല്ലൂർ: പുത്തൂർ നമ്പ്യാർ റോഡ് ഹരിത നഗർ കുഴിക്കാട്ട് വീട്ടിൽ ഫെബിനെ (21) വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റുമുക്ക് ആമ്പക്കാട്ട് വീട്ടിൽ ആദർശ് (21), നടത്തറ കൈതാരത്ത് വീട്ടിൽ ജോയൽ (18) എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂരിലെ ഫുട്ബാൾ ടർഫിൽ നടന്ന കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫെബിൻ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ ആദർശിനെതിരെ വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലും […]
യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെയാണ് (26) ചാവക്കാട് പൊലീസ് പിടികൂടിയത്. പഞ്ചവടിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്ന യുവാവിനെയാണ് നജിലും ഷാജിയും ആക്രമിച്ചത്. ഒളിവിലായ ഷാജിയെ പാലക്കാട്ടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നജിൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നജിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 20.6 […]
ക്ഷേത്ര മോഷണം: രണ്ട് പേർ അറസ്റ്റിൽ
ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീനരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചേർപ്പ് പൂത്രയ്ക്കൽ മൂന്ന് സെൻറ് കോളനിയിൽ താമസിക്കുന്ന പുളിക്കപറമ്പിൽ സനീഷിനെയും (37) പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ മൂന്നിന് പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഭണ്ഡാരവും സി.സി.ടി.വി കാമറയുമാണ് മോഷ്ടിച്ചത്. സനീഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ വി.എസ്. വിനീഷ്, എസ്.ഐ ശ്രീലാൽ, എസ്.സി.പി.ഒ സരസപ്പൻ, സി.പി.ഒമാരായ എം. ഫൈസൽ, കെ.എൻ. സോഹൻലാൽ, […]
ഫാൻസി ഡ്രസ് ഷോറൂമിൽ തീപിടിത്തം; 10 ലക്ഷത്തിന്റെ നഷ്ടം
ചാലക്കുടി: ചാലക്കുടിയിൽ ഫാൻസി ഡ്രസ് ഷോറൂം കത്തി 10 ലക്ഷം രൂപയുടെ നഷ്ടം. ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് കളക്ഷൻസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഈ സമയത്ത് ദേശീയപാത മേൽപാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. ഇദ്ദേഹം താഴെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തി. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തി. മുറിയുടെ ചുറ്റും കനത്ത പുകപടലം വ്യാപിച്ചിരുന്നു. […]