അന്തിക്കാട്: അരിമ്പൂരിൽ തമിഴ്നാട് സ്വദേശി ആദിത്യൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ അന്തിക്കാട് പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടി. തമിഴ്നാട് ട്രിച്ചി നാവൽപട്ട് കടയിൽ വീട്ടിൽ ദാമോദരൻ (27), അയ്യാരമൂട് കടലുണ്ടി ബണ്ട് റൂട്ടിൽ ഷണ്മുഖൻ (37) എന്നിവരെയാണ് അന്തിക്കാട് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാവിലെയാണ് അരിമ്പൂർ എൻ.ഐ.ഡി റോഡിൽ ഓളംതല്ലിപാറക്കു സമീപം താമസിക്കുന്ന തമിഴ്നാട് കടലൂർ കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിന്റെ മകൻ ആദിത്യനെ (41) വീട്ടിൽ മരിച്ചനിലയിൽ […]
പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ് അംഗം തകർത്തു
കയ്പമംഗലം: പഞ്ചായത്ത് അംഗം പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് തകർത്തു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഏഴാം വാർഡ് അംഗം ഷാജഹാനാണ് പ്രസിഡന്റിന്റെ മുറിയുടെ ജനൽ വലിച്ചടച്ച് ചില്ല് തകർത്തത്. ഏഴാം വാർഡിലെ വികസന കാര്യങ്ങൾ നോക്കാൻ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥയോടൊപ്പം സ്ഥലത്തേക്ക് പോകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉച്ചക്കുശേഷം ലീവായതിനാൽ നാളെ പോയാൽ മതിയോ എന്ന് ഉദ്യോഗസ്ഥ ചോദിച്ചതാണ് അംഗത്തെ ക്ഷുഭിതനാക്കിയതത്രെ. തുടർന്ന് ദേഷ്യത്തോടെ ജനൽ വലിച്ചടച്ചതോടെ ചില്ല് തകരുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അംഗംതന്നെ പണിക്കാരനെ കൊണ്ടുവന്ന് ജനൽച്ചില്ല് […]
തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. മറിഞ്ഞ വഞ്ചിയിൽ നിന്ന് നീന്തിക്കയറിയ പൊട്ടിമട സ്വദേശി ശിവപ്രസാദാണ് മറ്റ് മൂന്ന് പേരെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസും ഫയർഫോഴ്സും തിങ്കളാഴ്ച ഏറെ വൈകിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. എന്നാൽ ശ്രമം വിജയിച്ചില്ല. പിന്നീട് ചൊവ്വാഴ്ച […]
നാലുദിവസത്തിനിടെ തൃശൂർ ജില്ലയിലെ രണ്ടാമത്തെ കൊലപാതകം ; വില്ലൻ ലഹരി
തൃശൂർ: ചേറ്റുപുഴയിൽ യുവാവിനെ സഹോദരനും സുഹൃത്തും തലക്കടിച്ച് കൊലപ്പെടുത്തിയതിലും വില്ലൻ ലഹരി തന്നെ. നിസ്സാരമായ തർക്കമാണ് ഷൈനിന്റെ ജീവനെടുക്കാൻ സഹോദരൻ ഷെറിനെ പ്രേരിപ്പിച്ചത്. സഹോദരങ്ങളാണെങ്കിലും സുഹൃത്തുക്കളെ പോലെ കഴിഞ്ഞിരുന്നവരാണ് ഇരുവരും. പക്ഷേ, ഒരുനിമിഷം കൊണ്ട് സാഹോദര്യവും സ്നേഹവും സൗഹൃദവുമല്ലാം ഇല്ലാതായി. ആളിക്കത്തിയ ദേഷ്യവും പ്രതികാരവും കൊലപാതകത്തിലേക്ക് എത്തി. ഏറെ നാളായി പെയിന്റിങ് ജോലിക്കായി തമിഴ്നാട്ടിലെ ട്രിച്ചിയിലായിരുന്ന ഷൈൻ രാത്രിയിലാണ് തൃശൂരിൽ എത്തിയത്. ഈ സമയം ബസ് ഇല്ലാത്തതിനാൽ കൊണ്ടുപോകാൻ വരാൻ സഹോദരൻ ഷെറിനോട് ആവശ്യപ്പെട്ടു. ഷെറിനും അരുണും […]
കാണാതായ സി.ഐ.ടി.യു നേതാവ് പുഴയില്‍ മരിച്ച നിലയിൽ
ആമ്പല്ലൂർ: രണ്ടുദിവസമായി കാണാതായ സി.ഐ.ടി.യു നേതാവിനെ ആലുവ കരുമാലൂര്‍ മാമ്പ്ര പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂർ എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ പോളാണ് (72) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വൈകീട്ട് കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ ബേബി മൂന്ന് മാസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കൾ വിദേശത്തായതിനാൽ പോൾ തനിച്ചാണ് താമസിച്ചിരുന്നത്. സി.പി.എം അളഗപ്പനഗർ ബ്രാഞ്ച് കമ്മിറ്റിയംഗമായ പോൾ, മുൻ ലോക്കൽ […]
യാത്രക്കാരിയുടെ മാല കവർന്ന കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ – എറിയാട് റോഡിൽ തണ്ടാംകുളത്ത് സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന കേസിലെ രണ്ടാമത്തെ പ്രതിയെയും പൊലീസ് പിടികൂടി. കയ്പമംഗലം കോഴിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ ഏഴ് പവൻ മാല കവർന്ന കേസിൽ മണ്ണാറശ്ശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണനെയാണ് (32) കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി കൊല്ലം അഞ്ചാലംമൂട് സ്വദേശി കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശിയെ (48) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ […]