മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ചു​മ​ര് തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ചാ​വ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.മാള വലിയപറമ്പിലാണ് സംഭവം. കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ … Read more

കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ

കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ

പുത്തൻചിറ : പുത്തൻചിറ കരിങ്ങോൾച്ചിറയിൽ സമൂഹവിരുദ്ധർ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പശുവിനെ മറവുചെയ്തു. ആഴ്ചകൾക്ക് മുമ്പ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ചത്ത പശുവിനെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മറവുചെയ്തിരുന്നു. സമൂഹവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്. ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. … Read more

പകൽ ആക്രി വിൽപന, ഭിക്ഷാടനം; പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ കവർന്ന യുവതിയും യുവാവും അറസ്റ്റിൽ

പകൽ ആക്രി വിൽപന, ഭിക്ഷാടനം; പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ കവർന്ന യുവതിയും യുവാവും അറസ്റ്റിൽ

ആമ്പല്ലൂര്‍ (തൃശൂർ): മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (19) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പകൽ ആക്രി കച്ചവടവും വീടുകളിലെത്തി സഹായഭ്യര്‍ഥനയും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ … Read more