ജോലി ഒഴിവുകൾ -തൃശൂർ ജില്ല

ജോലി ഒഴിവുകൾ -തൃശൂർ ജില്ല
ജോലി ഒഴിവുകൾ -തൃശൂർ ജില്ല

ജോലി ഒഴിവുകൾ -തൃശൂർ ജില്ല -20-10-22

വനിതാ ഫെസിലിറ്റേറ്റർ ഒഴിവ്

മുരിയാട് ∙ പഞ്ചായത്തിന്റെ ജനകീയാസൂത്രണം ജാഗ്രത സമിതി പദ്ധതിയിൽ കമ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്ററുടെ ഒഴിവ്. താൽപര്യ മുള്ളവർ 28 ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ പഞ്ചായത്ത് ഓഫിസിൽ നൽകണം.

ഇസിജി ടെക്നീഷ്യൻ

ഇരിങ്ങാലക്കുട ∙ ജനറൽ ആശുപത്രിയി‍ൽ ഇസിജി ടെക്നീഷ്യന്റെ ഒഴിവ്. കൂടിക്കാഴ്ച 26ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ.

അധ്യാപക ഒഴിവുകൾ

ചെറുതുരുത്തി : ദേശമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ മാത്‌സ്‌, കൊമേഴ്‌സ് വിഭാഗങ്ങളിൽ താത്‌കാലിക അധ്യാപക ഒഴിവ് ഉണ്ട്. കൂടിക്കാഴ്‌ച വെള്ളിയാഴ്‌ച 11-ന്‌ സ്കൂൾ വി.എച്ച്.എസ്.ഇ. ഓഫീസിൽ നടക്കും.

ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്ട്സ് ആൻഡ്‌ സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത യു.ജി.സി. നിബന്ധനകൾക്ക് വിധേയം. താത്‌പര്യമുള്ളവർ 27-ന് മുമ്പ് campus@tharananellur.com എന്ന മെയിൽ ഐ.ഡി.യിൽ അപേക്ഷിക്കണം. ഫോൺ: 9495505051, 9995423455.

Leave a Reply

error: Content is protected !!