Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി

തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി

ചാ​വ​ക്കാ​ട്: തീ​ര​ക്ക​ട​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം മു​ന​മ്പം സ്വ​ദേ​ശി ആ​ൻ​റ​ണി ജോ​യു​ടെ എ​ലോ​യ് എ​ന്ന ബോ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

മു​ന​ക്ക​ക്ക​ട​വ് അ​ഴി​മു​ഖ​ത്തി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി രാ​ത്രി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യും ക​ര​യോ​ട് ചേ​ർ​ന്ന് വ​ല​യ​ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. നി​യ​മം ലം​ഘി​ച്ച​തി​നു 2.5 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ സു​ലേ​ഖ പ​റ​ഞ്ഞു.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം ഹാ​ർ​ബ​റി​ൽ ലേ​ലം ചെ​യ്തു 3500 രൂ​പ സ​ർ​ക്കാ​റി​ലേ​ക്ക് ക​ണ്ടു​കെ​ട്ടി. തൃ​ശൂ​ർ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. വൈ​കീ​ട്ട് ആ​റി​നു​ശേ​ഷം മ​ത്സ്യ ബ​ന്ധ​നം നി​രോ​ധി​ച്ചി​ട്ടും പൊ​ന്നാ​നി, എ​റ​ണാ​കു​ളം മു​ന​മ്പം മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ബോ​ട്ടു​ക​ൾ രാ​ത്രി​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

മേ​ഖ​ല​യി​ൽ ക​ര​ഭാ​ഗ​ത്ത് വ​ല വി​രി​ച്ച​വ​രു​ടെ വ​ല​ക​ൾ ഇ​ടി​ച്ച് ബോ​ട്ടു​കാ​ർ പോ​കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത വ​ഞ്ചി​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നെ​ന്ന് പ​രാ​തി​യു​ണ്ട്. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഹെ​ഡ് ഗാ​ർ​ഡ് വി.​എ​ൻ. പ്ര​ശാ​ന്ത്, സീ ​ഗാ​ർ​ഡു​മാ​രാ​യ ഷ​ഫീ​ഖ്, വി​പി​ൻ, സ്രാ​ങ്ക് റ​സാ​ഖ്, എ​ഞ്ചി​ൻ ഡ്രൈ​വ​ർ ഉ​ത്ത​പ്പ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി പ​ട്രാ​ളി​ങ് ശ​ക്ത​മാ​ക്കു​മെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് അ​റി​യി​ച്ചു.

Leave a Reply

Back To Top
error: Content is protected !!