കാണാതായ പ്ലസ് ടു വിദ്യാർഥി തൃശൂരിൽ മരിച്ച നിലയിൽ

കാണാതായ പ്ലസ് ടു വിദ്യാർഥി തൃശൂരിൽ മരിച്ച നിലയിൽ
കാണാതായ പ്ലസ് ടു വിദ്യാർഥി തൃശൂരിൽ മരിച്ച നിലയിൽ

തൃശൂർ: പാലക്കാട്ടുനിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പേഴുംകര സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് അനസ് (17) ആണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്.

തൃശൂര്‍ നഗരത്തിലെ കെട്ടിടത്തിൽനിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അനസ് വീടുവിട്ട് പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വീട്ടുകാരും എത്തിയപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

error: Content is protected !!