Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

കള്ള് നല്‍കിയില്ല, ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം

കള്ള് നല്‍കിയില്ല, ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം

 വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുണ്ടായ വൈരാഗ്യത്തില്‍ ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനും ചെത്ത് തൊഴിലാളിയുമായ വെള്ളിക്കുളങ്ങര കൈലാന്‍ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പില്‍ ബിസ്മ തെങ്ങ് മുറിച്ച് താഴെ വീഴ്ത്തി അപകടപ്പെടുത്താന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. വൈകീട്ട് പോത്തഞ്ചിറയില്‍ ചെത്താനായി ജയന്‍ തെങ്ങില്‍ കയറിയപ്പോള്‍ ബിസ്മ യന്ത്രവാള്‍ ഉപയോഗിച്ച് തെങ്ങ് മുറിക്കുകയായിരുന്നു. ഇത് കണ്ട ജയന്‍ തെങ്ങില്‍നിന്ന് പകുതി വരെ ഇറങ്ങിയ ശേഷം താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

കാലില്‍ സാരമായി പരിക്കേറ്റ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. മരംമുറി തൊഴിലാളിയായ ബിസ്മ നേരത്തേ കേസില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Back To Top
error: Content is protected !!