ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതുൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
പകൽ ആക്രി വിൽപന, ഭിക്ഷാടനം; പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ കവർന്ന യുവതിയും യുവാവും അറസ്റ്റിൽ
ആമ്പല്ലൂര്‍ (തൃശൂർ): മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (19) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പകൽ ആക്രി കച്ചവടവും വീടുകളിലെത്തി സഹായഭ്യര്‍ഥനയും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ […]
യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍
കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റത്തൂര്‍കുന്ന് കുറുവത്ത് വീട്ടില്‍ ജനകന്‍ എന്ന റെനീഷിനെയാണ്(24) മൂന്നംഗസംഘം തലക്ക് അതിമാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപം കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ […]
കൊടകര കാരിക്കടവില്‍ കാട്ടാനകൾ വിഹരിക്കുന്നു
കൊടകര: ചൊക്കന കാരിക്കടവ് പ്രദേശങ്ങളിലെ കാട്ടാന ശല്യം ഒഴിയുന്നില്ല. ഇരുപതോളം കാട്ടാനകളാണ് മേഖലയില്‍ രാപകല്‍ ഭേദമില്ലാതെ വിഹരിക്കുന്നത്. ചൊക്കനയില്‍നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് തമ്പടിച്ചിരിക്കുന്നത്. കുട്ടിയാനയെയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കുട്ടിയാനകളുള്ളതിനാല്‍ ആളുകളെ കാണുമ്പോള്‍ ആനകള്‍ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നു. കാരിക്കടവ് റോഡില്‍ പഴയ ട്രാംവേക്കു സമീപമാണ് പതിവായി ആനകളെ കാണുന്നത്. […]
ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ
കുന്നംകുളം: ബസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. ചാലിശ്ശേരി പെരുമണ്ണൂർ മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലതക്കാണ് (47) പരിക്കേറ്റത്. കാണിപ്പയ്യൂർ സ്വദേശി ഇടത്തൂർ വീട്ടിൽ രവിയെ (58) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തു. തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ജയ് ഗുരു ബസിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്കുതർക്കമുണ്ടായതോടെ ബസ് ജീവനക്കാർ പ്രതിയെ കാണിപ്പയ്യൂരിൽ ഇറക്കി വിട്ടു. ഇതോടെ പ്രതി കല്ലെടുത്ത് ബസിന് നേരെ എറിയുകയായിരുന്നു. ആദ്യം […]
അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട് റോയൽ കോളജിന് സമീപത്തെ പറമ്പിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ഒരു എസ്കവേറ്ററും മൂന്ന് ടിപ്പർ ലോറികളും എരുമപ്പെട്ടി പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ നാലോടെ എസ്.ഐ കെ.പി. ഷീബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് ഓഫിസർമാരായ കെ. സഗുൺ, എസ്. സുമേഷ്, അജി പി. പനയ്ക്കൽ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് ദിവസങ്ങളോളമായി വലിയ തോതിൽ മണ്ണെടുപ്പ് നടക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിച്ച് വലിയതോതിൽ മണ്ണ് […]