ചേലക്കര: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ചേലക്കര വെങ്ങാനെല്ലൂര്‍ പൂനാട്ട് പി.ജെ. മാത്യുവിനെതിരെയാണ് കേസ്. ഇയാള്‍ ഒളിവിലാണ്. മാത്യു കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മായന്നൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിവേട്ട കണ്ടെത്തിയത്. മേപ്പാടം മേലാംകോല്‍ പ്രദേശത്ത് കൃഷിയിടത്തോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍നിന്ന് കഷണങ്ങളാക്കിയ നിലയില്‍ കാട്ടുപന്നിയിറച്ചിയും കെണിക്കായൊരുക്കിയ കമ്പികളും സാധനസാമഗ്രികളും പിടിച്ചെടുത്തിരുന്നു.
കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.രാമനാഥപുരം മുടുക്കുളത്തൂർ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെ (39) ആണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് സംഭവം. കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് വന്നപ്പോൾ തൃശൂരിൽ നിർത്തിയിട്ടിരുന്നു. മൊബൈൽ ഫോണും പഴ്സും ബാഗിനുള്ളിൽ വെച്ച് ടോയ്‍ലറ്റിൽ പോകാനിറങ്ങിയ യുവതിയുടെ ബാഗ് മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. രണ്ട് മൊബൈൽ ഫോൺ, 1000 രൂപ, എ.ടി.എം കാർഡുകൾ തുടങ്ങിയവ […]
തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ മോഷണ സംഘം അറസ്റ്റിൽ
തൃപ്രയാർ: തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ തമിഴ്നാട്ടുകാരായ നാല് സ്ത്രീകളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി, അനിത, സന്ധ്യ, അംബിക എന്നിവരാണ് പിടിയിലായത്. സ്ഥിരമായി ഉത്സവങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങളിലും സംഘമായി എത്തി തിരക്കുണ്ടാക്കി മാല കവർന്ന് പെട്ടെന്ന് അവിടെ നിന്ന് മാറുന്നതാണ് ഇവരുടെ രീതി. ഇവരെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ 58 സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.എസ്. […]
പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2013ൽ എടവിലങ്ങിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. എടവിലങ്ങ് കുന്നത്ത് സുമേഷിനാണ് (41) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എൻ. സിനിമോൾ ഹാജറായി. പ്രോസിക്യൂഷൻ സഹായികളായി പൊലീസ് ഉദ്യോഗസ്ഥരായ രജനി, ഉണ്ണികൃഷ്ണൻ എന്നിവരും ഹാജറായിരുന്നു. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന […]
കലാഭവൻ മണി സ്മാരകം; കൂട്ടിച്ചേർക്കേണ്ട ഭൂമിയുടെ അളവ് നൽകണമെന്ന് സാംസ്കാരിക വകുപ്പ്
ചാലക്കുടി: ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകം നിർമിക്കാൻ റവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയോട് കൂട്ടിച്ചേർക്കാൻ നഗരസഭ വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ അളവും മറ്റ് വിശദാംശങ്ങളും നൽകാൻ സാംസ്കാരിക വകുപ്പ് കലക്ടറോട് ആവശ്യപ്പെട്ടു. കലാഭവൻ മണിയുടെ സ്മാരകവും ഫോക് ലോർ അക്കാദമി ഉപകേന്ദ്രവും സൗകര്യത്തോടെ നിർമിക്കാൻ നേരത്തെ ദേശീയപാതയോരത്ത് അനുവദിച്ച സ്ഥലത്തിന് പുറമേ കൂടുതൽ സ്ഥലം വേണമെന്ന് മാസങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിച്ച സാംസ്കാരിക മന്ത്രി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നഗരസഭ കൗൺസിൽ പഴയ ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന സ്ഥലം […]
പുകയില ഉൽപന്നങ്ങൾ പിടികൂടി
മാള: ക്രിസ്മസ്-പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ അനധികൃത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാള പള്ളിപ്പുറം താണികാട് ചെന്തുരുത്തി സുബ്രഹ്മണ്യനെയാണ് (58) എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. മാള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തും സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവരെ നിരീക്ഷിക്കാനുള്ള ‘ഓപറേഷൻ സ്റ്റുഡന്റി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രിവന്റിവ് ഓഫിസർ പി.വി. ബെന്നി, സിവിൽ എക്സൈസ് ഓഫിസർ ഒ.ബി. ശോബിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.