കയ്പമംഗലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ബൈപാസ് റോഡ് വരുന്നതോടെ മൂന്നുപീടിക ബീച്ച് റോഡിനും മൂന്നുപീടിക സെന്ററിനും പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ആശയങ്കയിൽ വ്യാപാരികളും നാട്ടുകാരും. പ്രശ്നം പരിഹരിക്കാൻ മൂന്നുപീടിക ബീച്ച് റോഡ് അടിപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബീച്ച് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. ദേശീയപാത 66 ആറുവരിപ്പാതയാക്കുമ്പോൾ പ്രധാന ടൗണുകൾ ഒഴിവാക്കുന്നതിനായി നിർദേശിക്കപ്പെട്ടിട്ടുള്ള ബൈപാസുകളിലൊന്നായ മൂന്നുപീടിക ബൈപാസാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽനിന്ന് ടൗണിലേക്കും തിരിച്ചും സഞ്ചരിക്കാനുള്ള പ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് […]
അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പോലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ
അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പുമായി പൊലീസിന്റെ വാഹന പരിശോധന, ഇന്‍ഷുറന്‍സും കഴിഞ്ഞതായി പരിവാഹൻ; ഇൻഷുറൻസ് പുതുക്കിയ രേഖ പുറത്തുവിട്ട് പോലീസ് ഗുരുവായൂര്‍: മമ്മിയൂര്‍ ജങ്ഷനില്‍ പൊലീസിന്റെ വാഹന പരിശോധനക്ക് വിധേയനായ ആള്‍ക്കൊരു മോഹം… തന്നെ പരിശോധിച്ച പൊലീസിന്റെ ജീപ്പും ഒന്ന് പരിശോധിച്ചു കളയാമെന്ന്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്: അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പാണിതെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അഞ്ചുമാസംമുമ്പ് കഴിഞ്ഞുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റിന്റെ വെളിപ്പെടുത്തൽ. കെഎല്‍ 01 ബിക്യു 5430 നമ്പര്‍ […]
ഏകാദശി ഡിസംബര്‍ നാലിനു തന്നെ വേണമെന്ന് ജ്യോതിഷികള്‍
ഗുരുവായൂര്‍: ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ ഏകാദശി ആഘോഷിക്കാനുള്ള ദേവസ്വം തീരുമാനം ആചാരലംഘനമാണെന്ന് കളരിപണിക്കര്‍ ഗണക കണിശ സഭ ആരോപിച്ചു. ഡിസംബര്‍ മൂന്നിന് ഏകാദശി ആഘോഷിച്ചാല്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്നുള്ള സദ്ഫലങ്ങള്‍ ഭക്തര്‍ക്ക് നഷ്ടപ്പെടുമെന്നും ജില്ല സെക്രട്ടറി സതീഷ് പണിക്കര്‍ പൂവത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബര്‍ മൂന്നിന് ദശമി ബന്ധമുള്ളതിനാല്‍ അന്ന് ഏകാദശി വ്രതം പാടില്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
ബാലികയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവും പിഴയും
കുന്നംകുളം: ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 12 വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പിൽ വിനോദിനെയാണ് (37) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2019 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്ന ബാലികയോട് പിന്നിൽ നിന്ന പ്രതി ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. ബാലിക കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ […]
ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം കോതപറമ്പ് സ്വദേശികളായ വടക്കൻ വീട്ടിൽ ആഷിക്ക് (30), പെരിങ്ങാട്ട് വിഷ്ണുദാസ് (32) എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ ബിജു, എൻ.പി. രവികുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മുരളി വർക്ക് ഷോപ്പിന് സമീപത്തെ എ.ടി.എം കവർച്ച കേസിലും പ്രതിയാണ് […]
ചാലക്കുടി എഫ്.സി.ഐ ഡിപ്പോ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ
ചാലക്കുടി: പി.എം.ജി.കെ.വൈ വിഭാഗത്തിൽ 62,846 ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്ത് ചാലക്കുടി എഫ്.സി.ഐ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ. ഇതിൽ 55,050 ടൺ അരിയും 7796 ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഡബ്ല‍്യൂ.ബി.എൻ.പി, എം.ഡി പദ്ധതികളിലൂടെ ഫോർട്ടിഫൈഡ് ചെയ്ത അരി വിതരണം പുരോഗമിക്കുന്നതായി എഫ്.സി.ഐ വക്താക്കൾ അറിയിച്ചു. 2021ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എഫ്.സി.ഐ ഡിപ്പോ ആയി ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചാലക്കുടി ഡിപ്പോയിൽ 1973ലും 1979ലും നിർമിച്ച രണ്ട് ഗോഡൗണുകളാണുഉള്ളത്. രണ്ടിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ലൈസൻസും […]