അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ

അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ
അനധികൃത മണ്ണെടുപ്പ്: എസ്കവേറ്ററും ടിപ്പർ ലോറികളും കസ്റ്റഡിയിൽ

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട് റോയൽ കോളജിന് സമീപത്തെ പറമ്പിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ഒരു എസ്കവേറ്ററും മൂന്ന് ടിപ്പർ ലോറികളും എരുമപ്പെട്ടി പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ നാലോടെ എസ്.ഐ കെ.പി. ഷീബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് ഓഫിസർമാരായ കെ. സഗുൺ, എസ്. സുമേഷ്, അജി പി. പനയ്ക്കൽ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

പ്രദേശത്ത് ദിവസങ്ങളോളമായി വലിയ തോതിൽ മണ്ണെടുപ്പ് നടക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട്, വേലൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുന്നിടിച്ച് വലിയതോതിൽ മണ്ണ് കടത്തുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

error: Content is protected !!