വീടുകയറി ആക്രമണം: പ്രതി അറസ്റ്റിൽ
അമൽ കൃഷ്ണൻ ചാലക്കുടി: വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേ ചാലക്കുടി സ്വദേശി ചുള്ളിപ്പറമ്പിൽ വീട്ടിൽ അമൽ കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 10:45നാണ് ആക്രമണം നടന്നത്. പടിഞ്ഞാറേ ചാലക്കുടി സ്വദേശി തൊട്ടിപറമ്പിൽ വീട്ടിൽ സുമീഷ് (42), സഹോദരൻ സുരേഷ് (40) എന്നിവരെ ഇവർ കുടുബമായി താമസിക്കുന്ന പടിഞ്ഞാറേ ചാലക്കുടിയിലുള്ള വീട്ടിലെ ഹാളിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു ഇയാൾ. ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. … Read more