വാടാനപ്പള്ളി (തൃശൂർ): വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ആരുടെയെങ്കിലും വീട്ടിലുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്നും അത് വായിക്കുന്ന പുതുതലമുറക്ക് കൈമാറുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ‘നിങ്ങളുടെ വീട്ടിലുള്ള പുസ്തകങ്ങൾ ഒരുകാരണവശാലും ചിതലെടുത്തുപോകരുത്. അവ എന്നെ ഏൽപിക്കുക. ഞാൻ വീട്ടിൽ വന്നാൽ ആകെ ഒരു ചിലവേ ഉള്ളൂ, ഒരു ഗ്ലാസ് ജീരകവെള്ളം മാത്രം മതി. അതുകൊണ്ട് പുസ്തകങ്ങൾ എനിക്ക് തരണമെന്ന് അഭ്യർഥിക്കുന്നു’ -പ്രതാപൻ പറഞ്ഞു. വാടാനപ്പള്ളി ഓർഫനേജ് കമ്മറ്റിയുടെ വാടനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന് (വി.ജി.ഇ.ഐ) കീഴിലുള്ള കോളജുകളിൽ […]
മൂന്ന് മാസമായി കുടിവെള്ളം പാഴാകുന്നു
തൃത്തല്ലൂർ പഴയ പോസ്റ്റോഫിസിന്റെ തെക്കുഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു വാടാനപ്പള്ളി: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമൊടുമ്പോൾ പൈപ്പ് പൊട്ടി മൂന്നു മാസമായി തൃത്തല്ലൂരിൽ കുടിവെള്ളം പാഴാകുന്നു. നടപടിയില്ലാതെ വാടാനപ്പള്ളി ജലഅതോറിറ്റി അധികൃതരുടെ അനാസ്ഥയും നിസ്സംഗതയും തുടരുന്നു. തൃത്തല്ലൂർ പഴയ പോസ്റ്റോഫീസിന്റെ തെക്കുഭാഗത്തുനിന്നും കിഴക്കൊട്ടുള്ള പഞ്ചായത്ത് റോഡിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്. സമീപ പ്രദേശത്ത് കുടിവെള്ളത്തിന് വലയുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്. നിരന്തരം ഫോണിലൂടെയും നേരിട്ടും പരാതിപ്പെട്ടിട്ടും ഇതുവരെയും നന്നാക്കാൻ നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് പൊട്ടിയതോടെ […]
കഞ്ചാവ് കടത്ത് കേസ്: ഒരാൾകൂടി അറസ്റ്റിൽ
ഹക്കീം കൊടുങ്ങല്ലൂർ: 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. കഞ്ചാവ് കടത്താനുള്ള കാർ സംഘടിപ്പിച്ചത് ഹക്കീമാണെന്നും ഇയാൾ തിരുവന്തപുരത്ത് ഗുണ്ടാസംഘാംഗമാണെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് താമസക്കാരനായ എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി ജയേഷ്, തൊടുപുഴ സ്വദേശി ആൻസൽ, വള്ളക്കടവ് സ്വദേശി നാസർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ വി.കെ. അരുൺ, ഗ്രേഡ് […]
വ്യാജ സ്വർണം പണയം വെച്ച് കോടി രൂപ തട്ടി; പ്രതികൾ പിടിയിൽ
പ്രതികളായ ബഷീർ ബാബു, ഗോപകുമാർ, രാജേഷ് എന്നിവരുമായി പൊലീസ് കയ്പമംഗലം: തീരദേശത്ത് വ്യാപകമായി വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്ന് പേർ കയ്പമംഗലത്ത് പിടിയിൽ. ശ്രീനാരായണപുരം ആമണ്ടൂർ സ്വദേശി കാട്ടകത്ത് ബഷീർ ബാബു (49), പറവൂർ ചേന്നമംഗലം സ്വദേശി ചെട്ടി പറമ്പിൽ ഗോപകുമാർ (54), കൊടുങ്ങല്ലൂർ മേത്തല സ്വദേശി വാലത്തറ വീട്ടിൽ രാജേഷ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കിസാൻ സർവിസ് സഹകരണ ബാങ്കിൽ 18 തവണയായി 315 ഗ്രാം മുക്കുപണ്ടം […]
വേതന വർധനയില്ല; ജോലിയെടുത്തത് കൂലി വാങ്ങാതെ
മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ ചാവക്കാട്: തൊഴിലാളികളുടെ വേതന വർധനക്ക് മത്സ്യമൊത്ത കച്ചവടക്കാർ തയാറാകാത്തതിനാൽ വേതനം വാങ്ങാതെ പണിയെടുത്ത് മുനക്കകടവ് ഹാർബറിലെ കയറ്റിറക്ക് തൊഴിലാളികൾ. വേതന നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 31ന് ഹാർബറിലെ തരകന്സ് കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. വേതനം കൂട്ടിയുള്ള കണക്ക് കാണിച്ച് ജനുവരി ഏഴു മതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു. എന്നാൽ ഏഴാം തീയതി ഈ കണക്ക് പ്രകാരം മൊത്ത കച്ചവടക്കാർ തൊഴിലാളികൾക്ക് തുക നൽകിയെങ്കിലും തൊട്ടടുത്ത ദിവസം ഈ തുക നൽകാൻ […]
രാംനേഷിന്റെ കുടുംബം അനാഥമല്ല; കുടുംബശ്രീ ഒരുക്കിയ ‘തണൽ’ ഇന്ന് സ്വന്തമാകും
വാഹനാപകടത്തിൽ മരിച്ച രാംനേഷിന്റെ കുടുംബത്തിന് നൽകുന്ന വീട്. (ഇൻസെറ്റിൽ രാംനേഷ്) ചേർപ്പ്: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കുടുംബശ്രീ മിഷൻ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം ശനിയാഴ്ച നടക്കും. ഇടുക്കി ജില്ല മിഷൻ ജില്ല പ്രോഗ്രാം മാനേജറായിരുന്ന രാംനേഷിന്റെ കുടുംബത്തിനാണ് വീട് നൽകുന്നത്. താക്കോൽ കൈമാറ്റം രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. സി.സി. മുകുന്ദൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ല മിഷനിൽ ലൈവ്ലിഹുഡ് ജില്ല പ്രോഗ്രാം മാനേജറായിരിക്കെ 2023 ജൂൺ 12ന് തിരുവനന്തപുരത്ത് വാഹനപകടത്തിലാണ് […]