‘തൊഴിലാളികളെ സമരത്തിന് പറഞ്ഞുവിട്ട് നേതാക്കൾ സുഖയാത്ര ചെയ്യുന്നോ?’; പണിമുടക്ക് വകവെക്കാതെ കാറിൽ പോയ തൃശൂർ മേയറെ അങ്കമാലിയിൽ സമരക്കാർ തടഞ്ഞു
പണിമുടക്ക് ദിനത്തിൽ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് സഞ്ചരിച്ച കാർ അങ്കമാലി ടൗണിൽ സമരാനുകൂലികൾ തടഞ്ഞപ്പോൾ അങ്കമാലി: പണിമുടക്ക് ദിനത്തിൽ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച തൃശൂർ മേയർ എം.കെ. വർഗീസിനെ അങ്കമാലിയിൽ സമരക്കാർ തടഞ്ഞ് വഴിതിരിച്ചുവിട്ടു. രാവിലെ 10നാണ് എറണാകുളത്തേക്ക് പോവുകയായിരുന്ന വാഹനം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞത്. പ്രകടനം നടത്തിയ ശേഷം പ്രതിഷേധയോഗം ചേരുന്നതിനിടെയായിരുന്നു സംഭവം. തൊട്ട് പിറകിൽ വന്ന ചരക്ക് ലോറികളും തടഞ്ഞു. എൽ.ഡി.എഫ് മേയറാണെന്ന് അറിഞ്ഞതോടെ … Read more