

തൃശൂർ: തൃശൂർ പൂരം സാമ്പ്ൾ വെടിക്കെട്ട് ഞായറാഴ്ച നടക്കും. തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗവും തുടർന്ന് തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും. വെടിക്കെട്ട് നടക്കുന്ന സമയം നഗരത്തിൽ കർശന സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനച്ചമയപ്രദർശനം ഞായറാഴ്ച തുടങ്ങും. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ചമയങ്ങൾ പ്രദർശിപ്പിക്കുക. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച അർധരാത്രി 12 വരെ തിരുവമ്പാടിയുടെയും പത്തു വരെ പാറമേക്കാവിന്റെയും പ്രദർശനം കാണാം.
സാമ്പ്ൾ വെടിക്കെട്ടിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 3.30 മുതൽ തൃശൂർ നഗരത്തിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂരത്തിന് വിളംബരംകുറിച്ച് തിങ്കളാഴ്ചയാണ് വടക്കുംനാഥന്റെ തെക്കേ ഗോപുര