അഡ്വ. പരമേശ്വരന്റെ നിയമ ജീവിതത്തിന് അഞ്ചര പതിറ്റാണ്ടിന്റെ തിളക്കം
അഡ്വ പി. പരമേശ്വരൻ പെരുമ്പിലാവ്: അഞ്ചര പതിറ്റാണ്ട് നീണ്ട നിയമ ജീവിതം, നാല് പ്രധാനമന്ത്രിമാരുടെ കാലത്ത് സർക്കാറിന്റെ നിയമമുഖം, ഗുജറാത്ത് മുൻ ഗവർണറുടെ പേഴ്സനൽ സെക്രട്ടറി, 35,000ലധികം കേസുകൾ… അഡ്വ. പി. പരമേശ്വരൻ ഇന്ത്യൻ നിയമവഴിയിൽ ഇപ്പോഴും സജീവമാണ്. 78ാം വയസ്സിലും പരമോന്നത കോടതിയിൽ ഹാജരാകുന്നു. തൃശൂർ ചാലിശ്ശേരി സ്വദേശിയായ പരമേശ്വരൻ 1970ൽ 23ാം വയസ്സിലാണ് നിയമ കുപ്പായം അണിയുന്നത്. ഹൈകോടതിയിലായിരുന്നു പ്രാക്ടീസ്. മൂന്ന് വർഷത്തിനുള്ളിൽ ഗുജറാത്ത് ഗവർണർ കെ.കെ. വിശ്വനാഥന്റെ പേഴ്സനൽ സെക്രട്ടറിയായി. ആറ് വർഷത്തോളം … Read more