Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ആളൂര്‍: പൊരുന്നകുന്നില്‍ യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേരെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 23ന് പൊരുന്നകുന്നില്‍ ശ്രീകാന്ത് എന്ന യുവാവിനെ അരുണ്‍, മനു എന്നിവര്‍ ചേര്‍ന്ന് മൂക്കിന് ഇടിച്ചു പരിക്കേല്‍പിച്ചു. സംഭവസ്ഥലത്ത് വെച്ച ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ആരോ കത്തിച്ചിരുന്നു.

ശ്രീകാന്തിനെ ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പൊലീസ് നായെ കൊണ്ടുവന്ന്  അന്വേഷണം നടത്തിയതില്‍ അരുണ്‍, മനു എന്നിവര്‍ തന്നെയാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് കണ്ടെത്തി.

ഇതേ തുടര്‍ന്ന് വാഹനം തീവെച്ചു നശിപ്പിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ റിമാൻഡിലാണ്. തൃശൂര്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 10 കേസുകളില്‍ പ്രതിയായ അരുണ്‍ ആളൂര്‍ സ്റ്റേഷനിനെ റൗഡി ലിസ്റ്റിലുള്ള ആളാണ്. മനുവിനെതിരെ മൂന്നുകേസുകളില്‍ പ്രതിയായിട്ടുള്ളയാണ് മനു. അന്വേഷണ സംഘത്തില്‍ എസ്.ഐ സിജുമോന്‍, സീനിയര്‍ സി.പി.ഒ മുരളി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Back To Top
error: Content is protected !!