നെഞ്ചേറ്റാൻ ഒരു പൂരം കൂടി; ഒത്തുകൂടിയവരുടെ മനം നിറച്ച്
1. തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് നടന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങളുടെ കുടമാറ്റം 2. തൃശൂർ പൂരത്തോടനുബന്ധിച്ചു നടന്ന കുടമാറ്റം (ചിത്രം: ടി.എച്ച്. ജദീർ) തൃശൂർ: രസച്ചരട് മുറിഞ്ഞ കഴിഞ്ഞ വർഷത്തെ പൂരം ഇനി മറക്കാം. പകരം, ആസ്വാദക മനസ്സിൽ പ്രതിഷ്ഠിക്കാൻ ഇതാ കെട്ടും മട്ടും തികഞ്ഞ ഒരു തൃശൂർ പൂരം കൂടി. വടക്കുംനാഥന് ചുറ്റും ഒത്തുകൂടിയവരുടെ മനം നിറച്ചാണ് ഇത്തവണ പൂരം കലാശത്തിലേക്ക് നീങ്ങുന്നത്. രൗദ്രഭാവമില്ലാതെ മേടവെയിൽ പൂരപ്രേമികളെ അനുഗ്രഹിച്ചു. വെയിലും ചൂടും കാഠിന്യം […]