Headline
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
സൈക്കിളിൽ ലോകം ചുറ്റിയ മലയാളി എ.കെ.എ. റഹ്മാൻ അന്തരിച്ചു
സൈക്കിളിൽ ലോകം ചുറ്റിയ മലയാളി എ.കെ.എ. റഹ്മാൻ അന്തരിച്ചു
ആനകൾ വിരണ്ടോടി; നിരവധി പേർക്ക്​ പരിക്ക്​
ആനകൾ വിരണ്ടോടി; നിരവധി പേർക്ക്​ പരിക്ക്​
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
കെ.എസ്.ആർ.ടി.സി ഡ്രൈവറെയും യാത്രക്കാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

തൃ​ശൂ​ർ പൂ​രം സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്​: ഇ​ന്ന്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​ശൂ​ർ പൂ​രം സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്​: ഇ​ന്ന്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
തൃ​ശൂ​ർ പൂ​രം സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്​: ഇ​ന്ന്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 3.30 മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. സ്വ​രാ​ജ് റൗ​ണ്ടി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ത​ട​സ്സം സൃ​ഷ്ടി​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ട്രാ​ഫി​ക് എ​സ്.​എ​ച്ച്.​ഒ അ​റി​യി​ച്ചു.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ന്‍റെ ഔ​ട്ട​ർ റി​ങ് വ​രെ മാ​ത്ര​മേ പ്ര​വേ​ശ​നാ​നു​മ​തി​യു​ള്ളൂ. ന​ഗ​ര​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​ക്കാ​യി വാ​ഹ​ന ന​മ്പ​റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ക​രു​ത​ണം.

ഉ​ച്ച​ക്ക്​ 3.30 മു​ത​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും നി​യ​ന്ത്ര​ണ ക്ര​മീ​ക​ര​ണം:

ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ്, ചേ​ല​ക്ക​ര, പ​ഴ​യ​ന്നൂ​ർ, ചേ​റൂ​ർ, വ​ര​ടി​യം, മു​ണ്ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ പെ​രി​ങ്ങാ​വ്, അ​ശ്വി​നി വ​ഴി വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് അ​തേ റൂ​ട്ടി​ൽ തി​രി​കെ സ​ർ​വി​സ് ന​ട​ത്ത​ണം.

കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ, കോ​ഴി​ക്കോ​ട്, ചാ​വ​ക്കാ​ട്, പാ​ങ്ങ്, പാ​വ​റ​ട്ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ പൂ​ങ്കു​ന്ന​ത്തു​നി​ന്നും പാ​ട്ടു​രാ​യ്ക്ക​ൽ വ​ഴി വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് വീ​ണ്ടും തി​രി​ച്ച് വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് പാ​ട്ടു​രാ​യ്ക്ക​ൽ പൂ​ങ്കു​ന്നം വ​ഴി പൂ​ങ്കു​ന്ന​ത്തു​നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് പ​ടി​ഞ്ഞാ​റെ കോ​ട്ട അ​യ്യ​ന്തോ​ൾ വ​ഴി സ​ർ​വി​സ് ന​ട​ത്ത​ണം.

അ​മ്മാ​ടം, കോ​ട​ന്നൂ​ർ, ആ​മ്പ​ല്ലൂ​ർ, ക​ല്ലൂ​ർ, ആ​ന​ക്ക​ല്ല്, പൊ​ന്നൂ​ക്ക​ര, മ​ണ്ണു​ത്തി, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, കൊ​ട​ക​ര, നെ​ടു​പു​ഴ, കൂ​ർ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ബാ​ല്യ ജ​ങ്ഷ​ൻ വ​ഴി ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ എ​ത്തി സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച് തി​രി​കെ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്ത​ണം.

കാ​ഞ്ഞാ​ണി, അ​ര​ണാ​ട്ടു​ക​ര, അ​ന്തി​ക്കാ​ട്, മ​ന​ക്കൊ​ടി, ഒ​ള​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച്, വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ സ​മീ​പ​ത്തു​ള്ള കു​ന്ന​ത്ത് ടെ​ക്സ്റ്റൈ​ൽ​സ് പാ​ർ​ക്കി​ങ്ങ് ഗ്രൗ​ണ്ടി​ലേ​ക്ക് പോ​യി അ​വി​ടെ​നി​ന്നും തി​രി​കെ പു​റ​പ്പെ​ടേ​ണ്ട സ​മ​യ​ത്ത് വെ​സ്റ്റ് ഫോ​ർ​ട്ടി​ലെ​ത്തി വീ​ണ്ടും സ​ർ​വി​സ് ആ​രം​ഭി​ക്ക​ണം.

ന​ഗ​ര​ത്തി​ന്​ പു​റ​ത്തു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ബ​സു​ക​ളു​ടെ സു​ഗ​മ​മാ​യ ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കാ​ൻ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നും വ​ട​ക്കേ സ്റ്റാ​ൻ​ഡി​നും പു​റ​മെ പ​ടി​ഞ്ഞാ​റെ​കോ​ട്ട ജ​ങ്ഷ​നി​ൽ താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡ്​ ഉ​ണ്ടാ​കും. കാ​ഞ്ഞാ​ണി റോ​ഡി​ൽ​നി​ന്ന് വ​രു​ന്ന ബ​സു​ക​ളും സി​വി​ൽ ലൈൻ റോ​ഡി​ൽ​നി​ന്നും അ​ര​ണാ​ട്ടു​ക​ര റോ​ഡി​ൽ​നി​ന്നും വ​രു​ന്ന ബ​സു​ക​ളും ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം ഈ ​താ​ൽ​ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്ത​ണം.

ഒ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ണ്ടു​പാ​ലം ജ​ങ്ഷ​നി​ൽ​നി​ന്നും ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് എ​സ്.​കെ.​ടി സൗ​ത്ത് റി​ങ് വ​ഴി തി​രി​ച്ചു​വി​ട്ട് പ്ര​സ്തു​ത റോ​ഡ് വ​ൺ​വേ ആ​ക്കും.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ:

കി​ഴ​ക്ക് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ കി​ഴ​ക്കേ കോ​ട്ട​യി​ൽ​നി​ന്ന്​ തി​രി​ഞ്ഞ് ഇ​ക്ക​ണ്ട വാ​രി​യ​ർ റോ​ഡ്, ശ​ക്ത​ൻ ത​മ്പു​രാ​ൻ ബ​സ് സ്റ്റാ​ൻ​ഡ്​ വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം.

തെ​ക്ക് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ മു​ണ്ടു​പാ​ല​ത്തു​നി​ന്ന്​ തി​രി​ഞ്ഞ് ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, കൊ​ക്കാ​ലെ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​ക​ണം. ഈ ​ബ​സു​ക​ൾ തി​രി​ച്ച്​ മാ​തൃ​ഭൂ​മി ജ​ങ്ഷ​ൻ വ​ഴി ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, ഇ​ക്ക​ണ്ട വാ​രി​യ​ർ റോ​ഡ് ജ​ങ്ഷ​ൻ വ​ഴി പു​തി​യ റോ​ഡി​ലൂ​ടെ ഒ​ല്ലൂ​ർ, പാ​ലി​യേ​ക്ക​ര ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​യ​ണം.

പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ശ​ങ്ക​ര​യ്യ​ർ റോ​ഡ്, ദി​വാ​ൻ​ജി​മൂ​ല വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തി അ​തേ വ​ഴി​യി​ലൂ​ടെ തി​രി​ച്ച്​ പോ​ക​ണം.

Leave a Reply

Back To Top
error: Content is protected !!