സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി

സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി

ചാലക്കുടി∙ സെൻട്രൽ റോട്ടറി ക്ലബ് ‘ഹാപ്പി ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്നു 4.30നു സെന്റ് ജയിംസ് ആശുപത്രിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്യും. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ആശുപത്രി അനുവദിച്ച 4000 ചതുരശ്ര അടി സ്ഥലത്താണ് ഒരു കോടി രൂപ ചെലവിൽ കേന്ദ്രം ആരംഭിക്കുന്നത്. ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 മെഷീനുകൾ ഉണ്ടാകും. ഒരേ സമയം 10 ഡയാലിസിസ് ചെയ്യാൻ കഴിയും. … Read more

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യ ആൾ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു ; ഒടുവിൽ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷ സേ​ന​യേ​യും ചുറ്റിച്ചതിന് കേസ്

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യ ആൾ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു ; ഒടുവിൽ പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷ സേ​ന​യേ​യും ചുറ്റിച്ചതിന് കേസ്

ഗു​രു​വാ​യൂ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​തി​രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. എ​ല്ലാ​വ​രും ചേ​ർ​ന്ന് കു​ള​ത്തി​ൽ മു​ങ്ങി​ത്ത​പ്പു​മ്പോ​ൾ മു​ങ്ങി​യെ​ന്ന് പ​റ​ഞ്ഞ​യാ​ൾ സു​ര​ക്ഷി​ത​നാ​യി ത​ന്റെ താ​മ​സ​സ്ഥ​ല​ത്ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ദി​വ​സം പാ​തി​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ആ​റാ​ട്ട് കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ക​യ​റി​യി​ട്ടി​ല്ലെ​ന്ന് സു​ഹൃ​ത്താ​ണ് പ​രാ​തി​പ്പെ​ട്ട​ത്. അ​ഗ്നി​ര​ക്ഷ സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും മു​ങ്ങി​ത്ത​പ്പി​യി​ട്ടും മു​ങ്ങി​യ ആ​ളി​ന്റെ പൊ​ടി​പോ​ലും ക​ണ്ടു​പി​ടി​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ൾ മു​ങ്ങി​യെ​ന്ന് പ​റ​യു​ന്ന​യാ​ൾ തോ​ർ​ത്തു​ടു​ത്ത് പ​ടി​ഞ്ഞാ​റെ ന​ട​യി​ലൂ​ടെ പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ​ത്. താ​മ​സ​സ്ഥ​ല​ത്ത് ചെ​ന്നു​നോ​ക്കി​യ​പ്പോ​ൾ ആ​ൾ ക​ട്ടി​ലി​ൽ … Read more

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.

പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.വ്യവസായ വകുപ്പ് സ്ഥാപിച്ച ബോർഡുകൾ 10 ദിവസത്തിനകം നീക്കുമെന്ന് സർക്കാർ അറിയിച്ചു.

വടക്കഞ്ചേരി GHSS-ൻ്റെ വാർഷികദിനാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

വടക്കഞ്ചേരി GHSS-ൻ്റെ വാർഷികദിനാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ എംഎൽ എ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായസ്ക്കൂൾ പ്രധാനധ്യാപിക ഇ കെ. പൊന്നമ്മ, അധ്യാപക രായ എം.എ. സുമ, വി.എസ്.രാധ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ഷിനി, എസ് എം സി ചെയർമാൻ.കെ.വി. വത്സല കുമാർ, എം. പി ടി എ പ്രസിഡന്റ് സജിനി ജിപ്സൺ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ , പിടിഎ എക്സിക്യൂട്ടീവ് അംഗം … Read more

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഇ.ബി ഫൈസലാണ് (52) മരിച്ചത്. ഇരിങ്ങാലക്കുട തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് വാഹനാപകടമുണ്ടായത്.വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ ഓഫീസ് കാര്യങ്ങൾക്കായി തൃശൂരിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അപകട സ്ഥലത്ത് … Read more