യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിയ സംഘത്തിൽ ഒരാൾകൂടി പിടിയിൽ
ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിലായി. ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസാണ് (32) പിടിയിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 19നാണ് കേസിനാസ്പദ സംഭവമുണ്ടായത്. കുഴൽപ്പണം കടത്തുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താനാണ് മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിപ്പുഴ പാലത്തിൽ മറ്റുവാഹനങ്ങൾ ഉപയോഗിച്ച് തടഞ്ഞശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കിയാണ് കാർ തട്ടിയെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള […]