പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് […]
ഹർത്താലിൽ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ
ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കല്ലേറിൽ നിന്ന് രക്ഷനേടാൻ ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് ഹെൽമറ്റ് ധരിച്ച് വണ്ടിയോടിച്ചത്. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവറും സമാനമായ രീതിയിൽ ബസ് ഓടിച്ചതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് പലയിടത്തും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മൂന്നിടത്ത് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. അതേസമയം, സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ […]
നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ