കർക്കടക വാവുബലി തർപ്പണം; കനത്ത സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്
ഇരിങ്ങാലക്കുട: കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് റൂറല്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷ്, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ. രാജു, ചാലക്കുടി ഡി.വൈ.എസ്.പി പി.സി. ബിജുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ശക്തവും പഴുതടച്ചതുമായ സംവിധാനങ്ങളാണ് വിശ്വാസികൾക്ക് സുരക്ഷിതമായി ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. ബലിതർപ്പണം നടക്കുന്ന എല്ലാ സ്ഥലങ്ങളിലും … Read more