മട്ടുപ്പാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഉമ്മർ ഹാജി
ഉമ്മർ ഹാജി മട്ടുപ്പാവിലെ കൃഷിയിടത്തിൽ വാടാനപ്പള്ളി: സംസ്ഥാനത്ത് കാര്യമായി കണ്ടുവരാത്തതും വിളയാത്തതുമായ വിവിധയിനം പഴവർഗങ്ങൾ ഉമ്മർ ഹാജിയുടെ വീട്ടിലെ മട്ടുപ്പാവ് കൃഷിയിടത്തിൽ തളിർത്ത് കായ്ച്ച് വളരുകയാണ്. ഗണേശമംഗലം കിഴക്ക് ടിപ്പു സുൽത്താൻ റോഡിന് സമീപമുള്ള വീടിന്റെ ടെറസിലാണ് ഉമ്മർഹാജിയുടെ കൃഷി. കോവിഡ് കാലത്ത് പുറത്തിറങ്ങാനാകാതെ വീട്ടിൽ കഴിയുമ്പോഴാണ് കൃഷിയിലേക്ക് ഇറങ്ങിയത്. കോവിഡിന് ശമനമായതോടെ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് നമ്മുടെ നാട്ടിൽ കാണപ്പെടാത്ത ഡ്രാഗൺ ഫ്രൂട്ടിന്റെ അടക്കം വിവിധ ഇനം പഴവർഗങ്ങളുടെ തൈകൾ വാങ്ങി പത്ത് സെന്റ് … Read more