

മനു
കയ്പമംഗലം: കാപ്പ ചുമത്തി കയ്പമംഗലം സ്വദേശിയായ യുവാവിനെ നാടുകടത്തി. കാളമുറി പോത്താംപറമ്പിൽ വീട്ടിൽ മനുവിനെയാണ് (34) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തിയത്. വധശ്രമ കേസ് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ് മനു.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശിപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ പി.വി. ഹരിഹരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.എ. ഷിജു എന്നിവർ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

