വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്നു പ്രതി പിടിയിൽ
വിജേഷ് കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പള്ളിനടയിൽ വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന് രക്ഷപ്പെട്ടയാളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. എസ്.എൻ പുരം പനങ്ങാട് സ്വദേശി പുതുവീട്ടിൽ വിജേഷ് (42) ആണ് പൊലീസ് പിടിയിലായത്. പള്ളിനട ഇരുപത്തിയഞ്ചാംകല്ലിനു പടിഞ്ഞാറ് എ.കെ.ജി റോഡ് ഭാഗത്ത് വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പനങ്ങാട് സ്വദേശി കരീപ്പാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ ജയക്കാണ് (60) കുത്തേറ്റത്. തയ്യിൽ വിശ്വനാഥൻ എന്നയാളുടെ വീട്ടിൽ ജോലി ചെയ്യവേ പിന്നിലൂടെ വന്നാണ് അക്രമം നടത്തിയത്. ദേഹത്ത് അഞ്ചിടത്ത് കുത്തേറ്റിട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ … Read more