പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ്​ അംഗം തകർത്തു

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ്​ അംഗം തകർത്തു

ക​യ്പ​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത്​ അം​ഗം പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫി​സ് മു​റി​യു​ടെ ജ​ന​ൽ​ച്ചി​ല്ല് ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഏ​ഴാം വാ​ർ​ഡ്​ അം​ഗം ഷാ​ജ​ഹാ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ മു​റി​യു​ടെ ജ​ന​ൽ വ​ലി​ച്ച​ട​ച്ച് ചി​ല്ല് ത​ക​ർ​ത്ത​ത്. ഏ​ഴാം വാ​ർ​ഡി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ഈ ​വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യോ​ടൊ​പ്പം സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഉ​ച്ച​ക്കു​ശേ​ഷം ലീ​വാ​യ​തി​നാ​ൽ നാ​ളെ പോ​യാ​ൽ മ​തി​യോ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ചോ​ദി​ച്ച​താ​ണ് അം​ഗ​ത്തെ ക്ഷു​ഭി​ത​നാ​ക്കി​യ​ത​ത്രെ. തു​ട​ർ​ന്ന് ദേ​ഷ്യ​ത്തോ​ടെ ജ​ന​ൽ വ​ലി​ച്ച​ട​ച്ച​തോ​ടെ ചി​ല്ല് ത​ക​രു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അം​ഗം​ത​ന്നെ പ​ണി​ക്കാ​ര​നെ കൊ​ണ്ടു​വ​ന്ന് ജ​ന​ൽ​ച്ചി​ല്ല് … Read more

തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്നുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. മറിഞ്ഞ വഞ്ചിയിൽ നിന്ന് നീന്തിക്കയറിയ പൊട്ടിമട സ്വദേശി ശിവപ്രസാദാണ് മറ്റ് മൂന്ന് പേരെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസും ഫയർഫോഴ്‌സും തിങ്കളാഴ്ച ഏറെ വൈകിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. എന്നാൽ ശ്രമം വിജയിച്ചില്ല. പിന്നീട് ചൊവ്വാഴ്ച … Read more

വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം

വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോട്ടയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം പ്രതിഷേധം ശക്തം

ചാ​ല​ക്കു​ടി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ പോ​ട്ട സു​ന്ദ​രി​ക്ക​വ​ല​യെ ഒ​ഴി​വാ​ക്കി ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​വി​ട​ത്തെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ ആ​ശ്ര​മം ക​വ​ല​യി​ൽ വ​ച്ച് പ​ടി​ഞ്ഞാ​റ് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ ആ​ലോ​ച​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​ത്. ആ​ശ്ര​മം ക​വ​ല​യി​ൽ​നി​ന്ന് നേ​രെ കി​ഴ​ക്കു​ഭാ​ഗ​ത്തെ അ​നു​ബ​ന്ധ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​മ്പോ​ൾ സു​ന്ദ​രി​ക്ക​വ​ല​യി​ലെ​ത്തി​യാ​ൽ അ​നു​ബ​ന്ധ റോ​ഡ് ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. കൂ​ടാ​തെ അ​തു​വ​രെ​യു​ള്ള ഈ ​അ​നു​ബ​ന്ധ റോ​ഡി​ലൂ​ടെ ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​നം ക​ട​ന്നു പോ​കാ​നു​ള്ള വീ​തി​യേ​യു​ള്ളു. എ​ന്നാ​ൽ ആ​ശ്ര​മം … Read more

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.

നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്.

സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചാവക്കാട്​ സ്വദേശി ഷാർജയിൽ നിര്യാതനായി

ചാവക്കാട്​ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: ചാവക്കാട്​ തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്​വശം താമസിക്കുന്ന മുസ്​ലിംവീട്ടിൽ പരേതനായ അബുവിന്‍റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്‍റെ നാതൂറായി ജോലി ചെയ്ത്​ വരികയായിരുന്നു. മാതാവ്​: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്​ലീമ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത്​ ആശുത്രിയിലാണുള്ളത്​. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.