ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ

ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ

ചാലക്കുടി: ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാൻ അംഗീകാരം. പേവിഷബാധക്കുള്ള കുത്തിവെപ്പിന് പുറമെ അനുബന്ധ ചികിത്സയും ഉറപ്പുവരുത്തുന്നതായിരിക്കും ക്ലിനിക്. പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ സൂക്ഷിക്കും. ചാലക്കുടിയിൽ തെരുവുനായ് ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനതല ജനകീയസമിതികൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുക, തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കുമായുള്ള … Read more

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് ചാരായം പിടികൂടി

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് ചാരായം പിടികൂടി

ചാലക്കുടി: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ വീട്ടിൽനിന്ന് ചാരായം പിടികൂടി. മേലൂർ കെ.എസ്.ഇ.ബിയിലെ അസി. കാഷ്യർ കാടുകുറ്റി അന്നനാട് കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നാണ് ചാരായം പിടികൂടിയത്. 15 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും ചേർന്ന് പിടികൂടിയത്. നേരത്തെ ഇയാൾക്കെതിരെ പൊലീസിൽ ചാരായ കേസ് ഉണ്ടായിരുന്നു. വീടിന്റെ അടുക്കളയിൽനിന്നാണ് ചാരായവും വാഷും കണ്ടെടുത്തത്. എക്‌സൈസ് സംഘം വീട്ടിൽ കയറി എന്ന വിവരം അറിഞ്ഞ സുകുമാരൻ … Read more

കഞ്ചാവ് കൈവശം വച്ച കേസിൽ യുവാവ് അറസ്റ്റിൽ

കഞ്ചാവ് കൈവശം വച്ച കേസിൽ യുവാവ് അറസ്റ്റിൽ

ചാലക്കുടി: കഞ്ചാവ് കൈവശം വച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോട്ട പനമ്പിള്ളി കോളജ് ജങ്ഷനിൽ വെട്ടിക്കാട് ഷൈജുവാണ് (30) അറസ്റ്റിലായത്. ചാലക്കുടി, പരിയാരം മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഡി.സി.ബി ഡിവൈ.എസ്.പി ഷാജു ജോസ്, എസ്.എച്ച്.ഒമാരായ ബി.കെ. അരുൺ, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോട്ടപ്പുറം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം ഒക്ടോ. 15 ന്

കോട്ടപ്പുറം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം ഒക്ടോ. 15 ന്

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും സംയുക്തമായി ഒക്ടോബർ 15ന് കോട്ടപ്പുറം കായലിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം നടത്തും. നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത 9 ചുണ്ടൻ വള്ളങ്ങളെ ഉൾപ്പെടുത്തി നടക്കുന്ന ലീഗിലെ ആറാമത്തെ മത്സരമാണ് കോട്ടപ്പുറം കായലിൽ നടക്കുക. മേത്തല കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു.ഷിനിജ, വൈസ് ചെയർമാൻ കെ.ആർ.ജൈത്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ.സുബൈർ, ജില്ലാ ടൂറിസം … Read more

സ്‌കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ്‌ ക്ലബ്

സ്‌കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ്‌ ക്ലബ്

തൃശൂർ: മുതുവറ ലയൺസ്‌ ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ അടാട്ട് ഗവ. എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി. സ്‌കൂൾ അങ്കണത്തിൽ വച്ചുനടന്ന ചടങ്ങ് ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉത്ഘാടനം ചെയ്തു. മൈക്ക്, സ്പീക്കർ, ആംബ്ലിഫയർ എന്നിവയാണ് കൈമാറിയത്. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി അജിത്കുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സഹായത്തോടെ ലയൺസ്‌ ക്ലബ്ബിന്റെ നടത്തിവരുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്. സുഷമ നന്ദകുമാറിന്റെ നേതൃത്വത്തിൽ … Read more