വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു

വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു

ചാ​ല​ക്കു​ടി: വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു. പ്ര​ശ്ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന് കു​റു​കെ ര​ണ്ട് സ്പാ​നു​ക​ൾ​ക്കി​ട​യി​ലെ വാ​ർ​ക്ക​യു​ടെ അ​ക​ല​മാ​ണ് വി​ള്ള​ലി​ന് കാ​ര​ണം. ര​ണ്ട് വാ​ർ​ക്ക​ക​ൾ യോ​ജി​ക്കു​ന്നി​ട​ത്ത് ചെ​റി​യ വ​ര​പോ​ലെ വി​ള്ള​ൽ മു​മ്പ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ത് വ​ലു​താ​വു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്ന് ഇ​ഞ്ച് വ​രെ വി​ള്ള​ലി​ന് അ​ക​ലം വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കാ​ൽ​ന​ട​ക്കാ​ർ അ​വ​രു​ടെ കാ​ലു​ക​ൾ ഇ​തി​ൽ കു​ടു​ങ്ങു​മോ​യെ​ന്ന പേ​ടി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. … Read more

ആ​വേ​ശ​മാ​യി മു​സി​രി​സ് സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്

ആ​വേ​ശ​മാ​യി മു​സി​രി​സ് സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്’ സൈ​ക്കി​ൾ റാ​ലി ആ​വേ​ശ​മാ​യി. മു​സി​രി​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ അ​ഡ്വ. വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മു​സി​രി​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​മ​നോ​ജ്‌​കു​മാ​ർ, ഇ​സാ​ഫ് ഡ​യ​റ​ക്ട​ർ മേ​രി​ന പോ​ൾ, ജോ​ൺ പി. ​ഇ​ഞ്ച​ക​ലോ​ടി, മ​ഹേ​ഷ്‌, ഇ​സാ​ഫ് പ്രോ​ഗ്രാം മാ​നേ​ജ​ർ എം.​പി. ജോ​ർ​ജ്, മു​സി​രി​സ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഇ​ബ്രാ​ഹിം സ​ബി​ന്‍, അ​ഡ്മി​ൻ ‍മാ​നേ​ജ​ർ ബാ​ബു​രാ​ജ് എ​ന്നി​വ​ർ … Read more

ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ കാ​ടു​മൂ​ടു​മ്പോ​ഴും ക​നാ​ൽ തി​ണ്ടി​ൽ പൂ​കൃ​ഷി ന​ട​ത്തി വീ​ട്ട​മ്മ​മാ​ർ

ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ കാ​ടു​മൂ​ടു​മ്പോ​ഴും ക​നാ​ൽ തി​ണ്ടി​ൽ പൂ​കൃ​ഷി ന​ട​ത്തി വീ​ട്ട​മ്മ​മാ​ർ

ചാ​ല​ക്കു​ടി: ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ കാ​ടു​മൂ​ടു​മ്പോ​ഴും ക​നാ​ൽ തി​ണ്ടി​ൽ പൂ​കൃ​ഷി ന​ട​ത്തി വീ​ട്ട​മ്മ​മാ​ർ. കൂ​ട​പ്പു​ഴ ക​ല ക്ല​ബി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ക​നാ​ൽ തി​ണ്ടി​ലാ​ണ് ഇ​വ​ർ ഓ​ണ​ത്തി​ന് പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ കൃ​ഷി ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ വാ​ഴ​യും ക​പ്പ​യും കൃ​ഷി ചെ​യ്ത സ്ഥ​ല​ത്താ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​ണാ​ർ​ഥം പൂ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ക​നാ​ലി​ൽ നാ​ളു​ക​ളാ​യി വെ​ള്ള​മൊ​ന്നു​മി​ല്ല. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ആ​കെ കാ​ട് പ​ട​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ക​നാ​ൽ തി​ണ്ടി​നെ കാ​ടു​ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​തെ നോ​ക്കു​ക​യാ​ണ് ഇ​വ​ർ കൃ​ഷി​യി​ലൂ​ടെ. ഹൈ​ബ്രി​ഡ് ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് ന​ട്ട​ത്. മ​ഴ … Read more

നാ​ലു​ദി​വ​സ​ത്തി​നി​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം ; വി​ല്ല​ൻ ല​ഹ​രി

നാ​ലു​ദി​വ​സ​ത്തി​നി​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം ; വി​ല്ല​ൻ ല​ഹ​രി

തൃ​ശൂ​ർ: ചേ​റ്റു​പു​ഴ​യി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ലും വി​ല്ല​ൻ ല​ഹ​രി ത​ന്നെ. നി​സ്സാ​ര​മാ​യ ത​ർ​ക്ക​മാ​ണ് ഷൈ​നി​ന്റെ ജീ​വ​നെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ ഷെ​റി​നെ പ്രേ​രി​പ്പി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രും. പ​ക്ഷേ, ഒ​രു​നി​മി​ഷം കൊ​ണ്ട് സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വും സൗ​ഹൃ​ദ​വു​മ​ല്ലാം ഇ​ല്ലാ​താ​യി. ആ​ളി​ക്ക​ത്തി​യ ദേ​ഷ്യ​വും പ്ര​തി​കാ​ര​വും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് എ​ത്തി. ഏ​റെ നാ​ളാ​യി പെ​യി​ന്റി​ങ് ജോ​ലി​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി​യി​ലാ​യി​രു​ന്ന ഷൈ​ൻ രാ​ത്രി​യി​ലാ​ണ് തൃ​ശൂ​രി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ബ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ കൊ​ണ്ടു​പോ​കാ​ൻ വ​രാ​ൻ സ​ഹോ​ദ​ര​ൻ ഷെ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഷെ​റി​നും അ​രു​ണും … Read more

പ​രി​യാ​ര​ത്ത് അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ നി​ർ​മി​ച്ച കാ​ന വെ​ള്ള​ക്കെ​ട്ടി​ന്​ ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി

പ​രി​യാ​ര​ത്ത് അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ നി​ർ​മി​ച്ച കാ​ന വെ​ള്ള​ക്കെ​ട്ടി​ന്​ ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ നി​ർ​മി​ച്ച കാ​ന വെ​ള്ള​ക്കെ​ട്ടി​ന്​ ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി. അ​പ​ക​ട കേ​ന്ദ്ര​മാ​യ സി.​എ​സ്.​ആ​ർ വ​ള​വി​നു സ​മീ​പം റോ​ഡി​ൽ നി​ർ​മി​ച്ച കാ​ന​യു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നും ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സി.​എ​സ്.​ആ​ർ വ​ള​വി​ന് സ​മീ​പം 300 മീ​റ്റ​റി​ല​ധി​ക​മാ​ണ് പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ കാ​ന നി​ർ​മി​ച്ച​ത്. വെ​ള്ളം ഒ​ഴു​കാ​ൻ സൗ​ക​ര്യ​മാ​കു​ന്ന​തി​ന്​ പ​ക​രം കാ​ന​യു​ടെ ഒ​രു വ​ശം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു​വെ​ന്ന്​ പ​റ​യു​ന്നു. ഇ​തു​മൂ​ലം ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് കൂ​ടും. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ അ​തി​ര​പ്പി​ള്ളി … Read more