14കാരന് പീഡനം; പ്രതിക്ക് 21 വർഷം കഠിന തടവ്
ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ എന്ന നായർ ശിവനെയാണ് (53) ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.ആർ. രവിചന്ദർ ശിക്ഷിച്ചത്. 2021 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.കെ. ഷിജു ആണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി … Read more