തൃശ്ശൂരിൽ മലപ്പുറം സ്വദേശിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; പ്രതി പിടിയില്‍
തൃശ്ശൂര്‍ പാമ്പൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് ആണ് വിയ്യൂര്‍ പോലീസിന്‍റെ പിടിയിലായത്. രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഇന്നലെ വെെകീട്ട് ഏഴോടെയായിരുന്നു സംഭവം.മലപ്പുറം കാളികാവ് സ്വദേശി പ്രണവ് എറണാകുളത്തേക്ക് പോകുംവഴിയായിരുന്നു കവര്‍ച്ച. കാര്‍ പാമ്പൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്തെത്തിയപ്പോള്‍ ബെെക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണ ചെയ്യിനും പഴ്സും മൊബെെല്‍ഫോണും വാച്ചും സംഘം … Read more