കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു
കുറുക്കൻമാർ റോഡിന് കുറുകേ ചാടി; നിയന്ത്രണം വിട്ട കാർ കത്തി നശിച്ചു

പുതുരുത്തി എൽഐസി ജംഗക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. പാർളിക്കാട്, വ്യാസ ഗിരി വെള്ള പറമ്പിൽ വീട്ടിൽ ശരതിൻ്റെ മാരുതി സെലാരിയോ കാർ കോഴിക്കോടു നിന്ന് ശ്വാന പ്രദർശനം കഴിഞ്ഞ് വരുന്ന സമയത്ത് പുതുരുത്തി വച്ച് കുറുക്കൻമാർ റോഡിന് കുറുകേ ചാടിയതു മൂലം കാർ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ചു നിൽക്കുകയും കത്തുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ശരത്തിൻ്റെ വളർത്തുനായ ഉൾപ്പടേ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും ‘ വടക്കാഞ്ചേരി അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.
വടക്കാഞ്ചേരി ഫയർ സ്‌റ്റേഷൻ ഓഫീസർ നിധീഷ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ.യൂസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്

Leave a Reply

error: Content is protected !!