സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എൽ എ സേവ്യർ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം, എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ […]
വേലൂർ ഗ്രാമകം 2023 ൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ഏപ്രിലിൽ നടക്കുന്ന നാടകോത്സവ പ്രചരണത്തിൻ്റെ ഭാഗമായി വേലൂർ ഗ്രാമകം 2023 ന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വേലൂർക്കാർക്ക് നാടകങ്ങൾ ജീവവായു പോലെയാണ്. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ച പാരമ്പര്യം ഒരു നൂറ്റാണ്ടിനടുത്ത് അവകാശപ്പെടാനുണ്ട് വേലൂരിന്. കാലം കഴിയുംതോറും നാടകപ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലഘട്ടത്തിലാണ് സൗഹൃദ കൂട്ടായ്മയിൽ ഗ്രാമകം നാടകോത്സവത്തിന് ആരംഭം കുറിച്ചത്. ഈ വർഷം ഏപ്രിലിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ പ്രചരണ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ. ജലീൽ ആദൂർ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി […]
വരവൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം നടന്നു
വരവൂർ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുനിത നിർവഹിച്ചു. വൈസ പ്രസിഡൻ്റ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.കെ. യശോദ, ടി എ. ഹിദായത്തുള്ള, പഞ്ചായത്ത് മെമ്പർമാരായ ജിഷ. കെ,അനിത, പി കെ. സക്കിന. പി.എസ്.പ്രദീപ്,നിർവഹണ ഉദ്യോഗസ്ഥനായ അസി.സെക്രട്ടറി എ.കെ. ആൽഫ്രഡ് എന്നിവർ സംസാരിച്ചു.. ‘ 2,88000 രൂപയാണ് പദ്ധതിയുടെ അടങ്കൽ. 92 ഗുണഭോക്താക്കൾക്കാണ് ടാങ്ക് വിതരണം നടത്തുന്നത്.
അധ്യാപക ഒഴിവ് – Thrissur
കരൂപ്പടന്ന : ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച ( 9-1-23) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കുറ്റൂർ : ചന്ദ്ര മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രണ്ടിന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.
ചന്ദന കൊള്ള;വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും
മച്ചാട് റേഞ്ചിലെ നൂറ് കണക്കിന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മച്ചാട് റേഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുര്യൻ അദ്ധ്യക്ഷത വഹിച്ചു . രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത്കുമാർ, ഷാഹിദ റഹ്മാൻ, വൈശാഖ് നാരായണൻ, രവി പോലുവളപ്പിൽ, പി.ജെ. രാജു, ടി.വി. സണ്ണി, പി.ജി.ജയദീപ്, എ.എസ്.ഹംസ, തോമസ് പുത്തൂർ, എൻ.ആർ.രാധാകൃഷ്ണൻ , പി.എസ് ‘ […]
വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം
എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് […]