ഏപ്രിലിൽ നടക്കുന്ന നാടകോത്സവ പ്രചരണത്തിൻ്റെ ഭാഗമായി വേലൂർ ഗ്രാമകം 2023 ന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വേലൂർക്കാർക്ക് നാടകങ്ങൾ ജീവവായു പോലെയാണ്. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ച പാരമ്പര്യം ഒരു നൂറ്റാണ്ടിനടുത്ത് അവകാശപ്പെടാനുണ്ട് വേലൂരിന്. കാലം കഴിയുംതോറും നാടകപ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലഘട്ടത്തിലാണ് സൗഹൃദ കൂട്ടായ്മയിൽ ഗ്രാമകം നാടകോത്സവത്തിന് ആരംഭം കുറിച്ചത്. ഈ വർഷം ഏപ്രിലിൽ നടക്കുന്ന നാടകോത്സവത്തിൻ്റെ പ്രചരണ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പർ. ജലീൽ ആദൂർ വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് ചുവരെഴുത്ത് നടത്തിക്കൊണ്ടാണ് പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. വെള്ളാറ്റഞ്ഞൂർ ഗ്രാമീണ വായനശാല പ്രസിഡൻ്റും വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ എ. എൻ സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി. എസ് സുഭാഷ്, വി വി സുധീഷ് എന്നിവർ സംസാരിച്ചു.