ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൃശൂർ ഗവർമെന്റ് എഞ്ചി: കോളേജിന്റെ Government Engineering College Thrissur (കേരളം, ഇന്ത്യ ) ഖത്തർ ഘടകം. ഇന്ത്യയിലേയും മറ്റു വിദേശരാജ്യങ്ങളിലേയും സാമൂഹ്യ സാങ്കേതികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അറുപതിലേറെ വർഷം പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും പ്രസിദ്ധി ആർജ്ജിച്ചതിൽ ഒന്നുമായ തൃശൂർ […]
ദേശീയപാത വികസനം; കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു
കൊടുങ്ങല്ലുർ: നിർദിഷ്ട കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനത്തിനായി കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു. നിലവിലെ ദേശീയപാതയുടെ സമീപമുള്ള കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലെ 15 വർഷം മുതൽ പഴക്കമുള്ള ഏഴ് ഖബറുകളാണ് പുനഃസ്ഥാപിച്ചത്. തുറന്നവയിലുണ്ടായിരുന്ന ശരീരഭാഗങ്ങൾ മതപരമായ കർമങ്ങൾ പാലിച്ച് പുതിയ ഖബറുകളിൽ മറവ് ചെയ്തു. കുടുംബ ബന്ധുക്കളായ മൂന്നുപേരുടെ ശരീരഭാഗങ്ങൾ ഒരുമിച്ചാണ് അടക്കിയത്. മറ്റു നാലുപേർക്കുമായി ഓരോ ഖബറുകളും ഒരുക്കി. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തിലായിരുന്നു ഖബർ മാറ്റൽ. ദേശീയപാത വികസനത്തിന് കോതപറമ്പ് ജുമാമസ്ജിദ് അങ്കണത്തിൽ […]
കത്ത് വിവാദം; ആര്യ രാജേന്ദ്രന്റേയും ആനാവൂർ നാഗപ്പന്റേയും മൊഴിയെടുത്ത് വിജിലൻസ്
കത്ത് വിവാദത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും കത്ത് കണ്ടിട്ടില്ലെന്നും കോർപറേഷനിലെ നിയമനങ്ങളിൽ ഇടപടാറില്ലെന്നുമാണ് ആനാവൂർ മൊഴി നൽകിയത്. കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ആര്യയുടെ മൊഴി. വീട്ടിൽ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ചിന് പിന്നാലെയാണ് വിജിലൻസും വിവാദ കത്തിൽ അന്വേഷണം നടത്തുന്നത്. പരാതി നൽകിയ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിട്ടുണ്ട്. കത്ത് വിവാദത്തിൽ പ്രതിഷേധം […]
കൊടകര ശ്രീകാന്ത് വധം: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട: കൊടകര ശ്രീകാന്ത് വധക്കേസ് ഒന്നാം പ്രതി തൃശൂർ കിഴക്കേക്കോട്ട ലൂര്‍ദ്പുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര മേല്‍പാലത്തിനടുത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊടകര സ്വദേശി ശ്രീകാന്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിഴയിൽനിന്ന് രണ്ടര ലക്ഷം രൂപയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ അഞ്ച് ലക്ഷം രൂപയും ശ്രീകാന്തിന്‍റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിധിച്ചു. […]
സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും
ഇരിങ്ങാലക്കുട: ബി.ജെ.പി ഹര്‍ത്താലിനിടയില്‍ ബൈക്കിൽ യാത്ര ചെയ്തിരുന്ന സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസില്‍ യുവാവിന് ഒരു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ. പൊറത്തിശേരി സ്വദേശി വല്ലത്തുപറമ്പില്‍ അബിയെയാണ് (25) ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ടി.ബി. ഫസീല ഒരു വര്‍ഷം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. 2019 ജനുവരി മൂന്നിന് ശബരിമല അയ്യപ്പസേവാകര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ ഭാര്യക്കൊപ്പം ബൈക്കില്‍ […]
ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍
ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. എറണാകുളം പെരുമ്പാവൂരില്‍ നിന്നുമാണ് ഈ കാഴ്ചകള്‍. കേരള പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സി.ആര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ലഹരി ഉപയോഗം ജീവിതത്തില്‍ വില്ലനായപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചതാണ് യുവാവ്. പെരുമ്പാവൂര്‍ പാലീസ് സ്റ്റേഷനില്‍ കേരള പിറവി ദിനം തന്നെ ആരംഭിച്ചത് ഈ രംഗത്തോടെയായിരുന്നു. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയാണ് യുവാവ് പൊലീസ് […]