കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുസിരിസ് പാർക്കിൽ കുട്ടികളുമായി വന്ന യുവാവിനെ കൂട്ടംചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല വി.പി. തുരുത്ത് പുത്തൂർ വീട്ടിൽ ഗ്രീഷ്ജിത്ത് (26) ആണ് അറസ്റ്റിലായത്. ഇയാളെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിമുക്തഭടന് 66 വർഷം തടവ്
ചെറുതോണി: പീഡനക്കേസിൽ വിമുക്തഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോതമംഗലം കുത്തുകുഴി സ്വദേശിയായ 38കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചു എന്നാണ് കേസ്. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി […]
മേളപ്രമാണത്തിൽ നിന്ന് തന്നെ മാറ്റിയ ദേവസ്വം തീരുമാനം അംഗീകരിക്കുന്നു -പെരുവനം കുട്ടൻ മാരാർ
തൃശൂർ: തൃശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തനിക്ക് ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. തൃശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പെരുവനത്തിന് പ്രമാണി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിതെളിച്ചത്. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലക്ക് പെരുവനമായിരുന്നു മേളപ്രമാണി. ഈ സമയത്ത് പെരുവനം അദ്ദേഹത്തിന്റെ മകനെ കൂടി […]
വനിത എസ്.ഐയെ അക്രമിച്ച പ്രതി അറസ്റ്റിൽ
കയ്പമംഗലം: വനിത എസ്.ഐയെ അക്രമിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബുല്ലയെയാണ് (43) കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം വഴിയമ്പലത്ത് വെച്ച് ശനിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരാം വിധത്തിൽ മിനി ടിപ്പർ ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതിയെയും ജീപ്പിൽ കയറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി […]
നേപ്പാൾ സ്വദേശിയെയും മധ്യവയസ്കനെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
കൊടുങ്ങല്ലുർ: നേപ്പാൾ സ്വദേശിയെയും മധ്യവയസ്കനെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തിരുവെള്ളൂരിൽ താമസിക്കുന്ന എറിയാട് കെ.വി.എച്ച്.എസിന് തെക്ക് പഴുതുരുത്ത് ഫഹദ് എന്ന ചിപ്പൻ (28), കെ.വി.എച്ച്.എസിന് സമീപം പാമ്പിനെഴുത്ത് റിയാസ് (34), എറിയാട് വാലത്തറ അപ്പു എന്ന അഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ ചന്തപ്പുരയിലാണ് സംഭവം. ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപം കരൂപ്പടന്ന കാര്യമാത്ര കടലായി പുഴങ്കരയില്ലത്ത് അബ്ദുൽ ജലീൽ (55) എന്നയാളെയാണ് ആക്രമിച്ചത്. ചന്തപ്പുര ബാറിൽവെച്ച് നേപ്പാൾ സ്വദേശി ആശിഷ് […]
43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവം; കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ മുന്നിൽ
കൊടുങ്ങല്ലൂർ: 43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴാനിരിക്കെ കിരീടസാധ്യത നിലനിർത്തി ആതിഥേയരായ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ. രണ്ടാം ദിനത്തിൽ 30 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ പോയന്റ് 108 ആയി ഉയർന്നു. 87 പോയന്റുമായി ടി.എച്ച്.എസ് ഷൊർണൂർ രണ്ടാം സ്ഥാനത്തും 78 പോയന്റുമായി ടി.എച്ച്.എസ് കുറ്റിപ്പുറം മൂന്നാമതുമുണ്ട്. ജില്ലതലത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ 121 പോയന്റുമായി പാലക്കാടാണ് മുന്നിൽ. 114 പോയന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 109 പോയന്റുമായി മലപ്പുറം മൂന്നാമതുമുണ്ട്. രണ്ടാം […]