മാള: അന്തരിച്ച കലാകാരൻ പരമന് അന്നമനടയുടെ പേരില്‍ സംഗീത രംഗത്തെ പ്രതിഭകള്‍ക്ക് എര്‍പ്പെടുത്തിയ സർഗപ്രഭ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം പരമന് അന്നമനട ഫൗണ്ടേഷനാണ് എര്‍പ്പെടുത്തിയത്. ഹാര്മോണിസ്റ്റും നാടക സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ ഒന്നാം ചരമ വാർഷിക ദിനമായ വ്യാഴാഴ്ച വൈകീട്ട് ആറിന് അന്നമനട കല്ലൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജൻ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.ആര്. സുനില്‍കുമാര്‍ […]
കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവവുമായി കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത. വിവാഹഷോപ്പിംഗിനായി ഷോറൂമിലെത്തുന്നവര്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സേവനമാണിത്. പാലക്കാട്ട് ഗാന്ധി ബസാര്‍ റോഡിലെ കണ്ടത്ത് കോംപ്ലക്സിലാണ് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ കല്യാണ്‍ ജൂവലേഴ്സ് ഷോറൂം. കൊച്ചിയിലേത് എംജി റോഡിലും കൊടുങ്ങല്ലൂരിലെ ഷോറൂം സ്റ്റാര്‍ നഗറിലുമാണ്. കല്യാണ്‍ ജൂവലേഴ്സിന്റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് […]
പൂർവ വിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി രണ്ടംഗ സംഘം
തൃശൂർ: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വടിവാൾ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ വീശിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണിവർ വടിവാളുമായെത്തിയതെന്ന് പറയുന്നു. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയച്ചിരുന്നു.
സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു
കൊടുങ്ങല്ലൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നു. കയ്പമംഗലം കോയിശ്ശേരി കണ്ണന്റെ ഭാര്യ ലയയുടെ ഏഴ് പവൻ മാലയാണ് ബൈക്കിൽ പിന്തുടർന്ന് എത്തിയവർ കവർന്നത്. ശനിയാഴ്ച കൊടുങ്ങല്ലൂർ ചന്തപ്പുരക്ക് പടിഞ്ഞാറ് തണ്ടാംകുളത്ത് വെച്ചാണ് സംഭവം. മക്കളോടൊപ്പം മേത്തല ആനപ്പുഴയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ലയ. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്
കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ എല്ലു രോഗവിദഗ്ധൻ ഡോ. സുധീറിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. ഇതുസംബന്ധിച്ച പരാതി ബുധനാഴ്ചയാണ് ആശുപത്രി അധികൃതർ കൊടുങ്ങല്ലൂർ പൊലീസിന് കൈമാറിയത്. കോൺഫറൻസ് ഹാളിൽ കയറിച്ചെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ലോകമലേശ്വരം പടാക്കുകുളം കണ്ണാത്തേരിയിൽ സുനിലാണ് (50) അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ വിദേശത്തായിരുന്നു. നാട്ടിൽ വന്നതായി അറിഞ്ഞതോടെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. അജിത്ത്, രവി കുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.