കൊടുങ്ങല്ലൂർ: മൃഗചികിത്സ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സേവനം ലഭിക്കുന്ന രീതിയിൽ മൊബൈൽ വെറ്ററിനറി യൂനിറ്റ് സജ്ജമാക്കുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് പ്രവർത്തനം. കന്നുകാലികളെ വളർത്തുന്നവരിൽനിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും. വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്, ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിൽ ഉണ്ടായിരിക്കും. ഉച്ചക്ക് ഒന്നുമുതൽ രാത്രി […]
ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന :ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ചേർപ്പ്: പെരിഞ്ചേരിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടൽ അടപ്പിച്ചു. ‘ഹെൽത്തി കേരള’ കാമ്പയിന്റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ‘ടേസ്റ്റി ഫുഡ് കോർണർ’ അടപ്പിച്ചത്. ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നിവക്ക് മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന് പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ഈടാക്കിയുണ്ട്. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം […]
കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടികെഎസ് പുരത്ത് സാന്താ മരിയ സ്കൂളിന് എതിര് വശത്ത് വിവിധ സ്കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോയിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. മോട്ടോര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുവന്നൂരിൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ
ചേർപ്പ്: കരുവന്നൂരിൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷ്റഫ് (38) ആണ് അറസ്റ്റിലായത്. കരുവന്നൂർ രാജ കമ്പനിക്ക് സമീപം ഇസ്ര വെൽനെസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കപ്പ് തെറപ്പി ചികിത്സകേന്ദ്രത്തിൽ ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസൻസോ ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഇല്ലാതെയാണ് മൂന്നു വർഷമായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രദർശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു രോഗികളെ കപ്പിങ് തെറപ്പിക്ക് വിധേയമാക്കിയിരുന്ന സമയത്താണ് പൊലീസും ആരോഗ്യവകുപ്പും റെയ്ഡ് […]
യുവാവിന്റെ മരണത്തിനിടയാക്കി നിർത്താതെ പോയ വാഹനം പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
ഒല്ലൂര്‍: കഴിഞ്ഞ ബുധനാഴ്ച രാത്രി ദേശീയപാത കുഞ്ഞനംപാറക്ക് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെപോയ വാഹനം ഒല്ലൂര്‍ പൊലീസ് പിടികൂടി. ഡ്രൈവർ സേലം സ്വദേശി ശേഖറിനെ (45) അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ആകാശ് (25) സംഭവസ്ഥലത്തുവെച്ച് മരിച്ചിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ എ.സി.പി പി.എസ്. സുരേഷിന്റെ നിര്‍ദേശാനുസരണം സി.ഐ ബെന്നി ജേക്കബും സംഘവും നടത്തിയ അമ്പേഷണത്തിലാണ് ബംഗളൂരുവിൽനിന്ന് ഇരുമ്പ് പൈപ്പ് കയറ്റി എറണാകുളത്തേക്ക് വന്ന ലോറിയാണ് അപകടം വരുത്തിയത് എന്ന് കണ്ടെത്തിയത്. പ്രിന്‍സിപ്പൽ എസ്.ഐ ബിബിന്‍ ബി. നായര്‍, […]
തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ മോഷണ സംഘം അറസ്റ്റിൽ
തൃപ്രയാർ: തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ തമിഴ്നാട്ടുകാരായ നാല് സ്ത്രീകളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി, അനിത, സന്ധ്യ, അംബിക എന്നിവരാണ് പിടിയിലായത്. സ്ഥിരമായി ഉത്സവങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങളിലും സംഘമായി എത്തി തിരക്കുണ്ടാക്കി മാല കവർന്ന് പെട്ടെന്ന് അവിടെ നിന്ന് മാറുന്നതാണ് ഇവരുടെ രീതി. ഇവരെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ 58 സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.എസ്. […]