തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഇതിനുശേഷം സ്ത്രീയെ കാറിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ദുർഗാലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ പി. ഹരീഷ് കുമാർ, […]
രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വർഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് […]
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റിൽ
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ(arrest). കൊടുങ്ങല്ലൂരിൽ അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടർ മുള്ളൻബസാർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അച്ചു എന്ന അനീഷിനെയാണ്(35) കൊടുങ്ങല്ലൂർ പൊലീസ്(police) അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക്(facebook) വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാർ അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2021 ഒക്ടോബർ മുതൽ പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരന് 14 വര്‍ഷം കഠിന തടവ്
തൃശൂര്‍: വീട്ടില്‍ നോക്കാനേൽപിച്ച അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ 70കാരനെ 14 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിള്ളന്നൂര്‍ പൂമല സ്വദേശി പുതുശേരി വീട്ടില്‍ ജോസ് എന്ന ഔസേഫിനെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ വിദേശത്താണ്. അച്ഛന് ജോലിക്ക് പോകേണ്ടതിനാലാണ് കുട്ടിയെ നോക്കാൻ ഔസേഫിനെ ഏൽപിച്ചത്. ഇതിന് ഇയാള്‍ക്ക് മാസവേതനവും നല്‍കിയിരുന്നു. തനിക്ക് വാര്‍ധക്യസംബന്ധമായ അസുഖങ്ങളും ആസ്ത്മയും […]
പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കം
അന്തിക്കാട്: പടിയം സ്പോർട്സ് അക്കാദമിയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ ഫുട്ബാൾ ലീഗിന് തുടക്കമായി. സ്കൂൾതലത്തിൽനിന്നുതന്നെ കാൽപന്തുകളിയിലെ പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്ന ലക്ഷ‍്യത്തോടെയാണ് നാല് മാസത്തോളം നീളുന്ന ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ പന്തടിച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. പടിയം സ്പോർട്സ് അക്കാദമി വൈസ് പ്രസിഡന്റ് ഷിബു പൈന്നൂർ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി, മുൻ സന്തോഷ് ട്രോഫി […]
തെരുവു നായുടെ കടിയേറ്റ് ആയുർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: നഗരസഭ നാലാം വാർഡിൽ സി.ഐ ഓഫിസിന് സമീപം തെരുവു നായുടെ കടിയേറ്റ് ആയൂർവേദ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ആയുർവേദ ഡോക്ടർ വാടയ്ക്കപുറത്ത് ഉണ്ണികൃഷ്ണൻ, മകൾ ആതിര ഉൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ആതിരയുടെ രണ്ട് കാലിലും കാര്യമായ മുറിവുണ്ട്. പരിക്കേറ്റവർ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കൗൺസിലർമാരായ പരമേശ്വരൻ കുട്ടി, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി […]